Reporter Impact: നത്തംകുനി വിഷയത്തിൽ ഇടപെട്ട് മന്ത്രി ഒ ആർ കേളു

കഴിഞ്ഞ ദിവസം റിപ്പോര്ട്ടര് കൊടുത്ത വാര്ത്തയ്ക്ക് പിന്നാലെയാണ് നടപടി

Reporter Impact: നത്തംകുനി വിഷയത്തിൽ ഇടപെട്ട് മന്ത്രി ഒ ആർ കേളു
dot image

കല്പ്പറ്റ: വയനാട് നത്തംകുനിയിലെ ട്രൈബല് കോളനിയിൽ പ്രളയ ബാധിതരെ പുനരധിവസിപ്പിക്കുന്നത് പരിശോധിക്കുമെന്ന് പട്ടിക വികസന വകുപ്പ് മന്ത്രി ഒ ആര് കേളു. അടിസ്ഥാന സൗകര്യങ്ങള് വേഗത്തില് ലഭ്യമാക്കും. റോഡ് നിർമ്മാണം ഉടന് പൂർത്തിക്കാൻ നടപടികള് സ്വീകരിക്കും. കഴിഞ്ഞ ദിവസം റിപ്പോര്ട്ടര് കൊടുത്ത വാര്ത്തയ്ക്ക് പിന്നാലെയാണ് നടപടി.

നത്തംകുനിയിലെ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി ഒ ആര് കേളുവിനെ റിപ്പോര്ട്ടര് ബന്ധപ്പെട്ടിരുന്നു. അദ്ദേഹം ഇന്ന് ഈ ഭാഗം സന്ദര്ശിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി നിയോഗിച്ച ഉദ്യോഗസ്ഥ സംഘം നത്തംകുനിയിലെത്തി പരിശോധന നടത്തിയിട്ടുണ്ട്. എളുപ്പത്തില് എത്രയും വേഗത്തില് കുടിവെള്ളം, ഈ ഭാഗത്തേക്കുള്ള റോഡിന്റെ നിര്മ്മാണവും പണിപൂര്ത്തീകരിക്കാനുള്ള നടപടികള് സ്വീകരിക്കും.

വെള്ളിയാഴ്ച രാവിലെ റിപ്പോർട്ടര് മോണിങ് ഷോ ആയ കോഫി വിത്ത് അരുണിലെത്തിയ മന്ത്രി മുഹമ്മദ് റിയാസിന് മുന്നിൽ വിഷയം ഉന്നയിച്ചതിന് പിന്നാലെ എത്രയും വേഗത്തില് പരിഹാരം കാണുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. 139തിലേറെ വീടുകളുടെ നിര്മ്മാണം കഴിഞ്ഞു. അതില് 30 വീടുകളില് മാത്രമാണ് താമസമുള്ളത്. ബാക്കി 109 വീടുകളിലും ആളുകള് എത്തിയിട്ടില്ല.

മനസാക്ഷിയുള്ള ലൈന്മാന്,വേറെ ആരായിരുന്നേലും ഫ്യൂസ് ഊരിയേനെ;കണ്ണുനിറച്ച കുറിപ്പിനെക്കുറിച്ച് അച്ഛന്

മെയിന് റോഡില് നിന്ന് ട്രൈബല് സെറ്റില്മെൻ്റിലേയ്ക്ക് മണ്ണുകൊണ്ടുള്ള റോഡുണ്ടെങ്കിലും മഴക്കാലമായാല് പോകാന് കഴിയില്ല. ചളികുളമായ റോഡിലൂടെയുള്ള യാത്ര ദുരിത പൂര്ണ്ണമാണ്. രണ്ട് കുഴല് കിണറുകള് ഉണ്ടായിട്ടും അവിടെ വെള്ളം ഇല്ലാത്തതും, കുടിവെള്ളം ലഭിക്കാത്തതും വലിയ പ്രശ്നമാണ്. ഈ വിഷയങ്ങള്ക്കെല്ലാം തന്നെ ശാശ്വതമായ പരിഹാരം കാണുമെന്ന ഉറപ്പാണ് ലഭിക്കുന്നത്. കുഴല് കിണറുകളില് നിന്ന് വീടുകളിലേക്ക് വെള്ളം എത്തിക്കാന് ശ്രമം നടത്തും. മറ്റ് താഴ്ന്ന ഭാഗങ്ങള് നോക്കി കിണര് കുഴിച്ച് വെള്ളം എത്തിക്കാനുള്ള ശ്രമവും നടത്തും.

dot image
To advertise here,contact us
dot image