ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം എസ് വല്യത്താൻ അന്തരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിൽ പഠിച്ചിറങ്ങിയ അദ്ദേഹം മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയാണ്

dot image

തിരുവനന്തപുരം: വിഖ്യാത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം എസ് വല്യത്താൻ അന്തരിച്ചു. 90 വയസ്സായിരുന്നു. മണിപ്പാലിലെ ആശുപത്രിയിലാണ് അന്ത്യം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപക ഡയറക്ടറാണ്. സമ​ഗ്ര സംഭാവനയ്ക്ക് രാജ്യം പത്മശ്രീയും പത്മ വിഭൂഷനും നൽകി ആദരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിൽ പഠിച്ചിറങ്ങിയ അദ്ദേഹം മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയായിരുന്നു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠനം പൂർത്തിയാക്കിയ വല്യത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് നേടി. യുണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ നിന്ന് എം എസ് പഠനം പൂർത്തിയാക്കി. എഫ്ആർസിഎസ്സും നേടി ഇന്ത്യയിൽ തിരിച്ചെത്തി. ചണ്ഡി​​ഗഡിലെ പിജിമറിൽ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്) ജോലി ചെയ്തു. ജോൺ ഹോപ്കിൻസ് ഉൾപ്പെടെ വിദേശ സർവ്വകലാശാലകളിൽ നിന്നായിരുന്നു ഹൃദയശസ്ത്രക്രിയയിൽ ഉന്നതപഠനം.

ശ്രീചിത്തിര തിരുനാൾ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപക ഡയറക്ടറായി ഏറെ കാലം സേവനമനുഷ്ടിച്ചു. ഹൃദയവാൽവുകൾ ശ്രീചിത്തിരയിൽ നിർമ്മിച്ച് കുറഞ്ഞ വിലയിൽ ഇന്ത്യയിൽ ആദ്യമായി ലഭ്യമാക്കിയത് വല്യത്താന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. പിന്നീട് മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ ആദ്യ വിസിയായ അദ്ദേഹം ആയുർവേദത്തിലും തന്റെ ​ഗവേഷണങ്ങൾ നടത്തി. ആയുർവേദവും അലോപ്പതിയും സമ്മന്വയിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അദ്ദേഹം വൈദ്യശാസ്ത്ര രം​ഗത്തേക്ക് മുന്നോട്ട് വച്ചു. ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് ചെയർമാൻ, കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിന്റെ സ്ഥാപകൻ എന്നീ നിലകളിലും വല്യത്താൻ മലയാളികൾക്കും ലോകത്തിനും പ്രിയങ്കരനാണ്

dot image
To advertise here,contact us
dot image