ആ അടി അക്ഷയ് ഖന്നയുടെ മുഖത്ത് ശരിക്കും കൊണ്ടു; അദ്ദേഹത്തിന്‍റെ നിർബന്ധമായിരുന്നു അത്: സൗമ്യ ടണ്ടൻ

അക്ഷയ് ഖന്നയുടെ മുഖത്ത് സൗമ്യ ടണ്ടൻ ആഞ്ഞടിക്കുന്ന സീൻ, ആ അടി റിയൽ ആയിരുന്നുവെന്ന് നടി

ആ അടി അക്ഷയ് ഖന്നയുടെ മുഖത്ത് ശരിക്കും കൊണ്ടു; അദ്ദേഹത്തിന്‍റെ നിർബന്ധമായിരുന്നു അത്: സൗമ്യ ടണ്ടൻ
dot image

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. വലിയ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന സിനിമയാണ് ഇത്. മികച്ച പ്രതികരണവും കളക്ഷനുമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയിൽ രൺവീറിനെക്കാൾ ഒരുപിടി മുന്നിൽ നിൽക്കുന്നത് അക്ഷയ് ഖന്ന ആന്നെന്ന് തോന്നിപോകും എന്ന ആരാധകരുടെ കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇപ്പോഴിതാ സിനിമയിൽ അക്ഷയ് ഖന്നയുടെ ഭാര്യയായി വേഷമിട്ട സൗമ്യ ടണ്ടൻ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

സിനിമയിൽ അക്ഷയ് ഖന്നയുടെ മുഖത്ത് സൗമ്യ ടണ്ടൻ ആഞ്ഞടിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു. ഈ അടി റിയൽ ആയിരുന്നുവെന്ന് പറയുകയാണ് നടി. സംവിധായകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ അക്ഷയ് ഖന്നയെ അടിക്കുന്ന സീൻ ചിത്രീകരിച്ചതെന്നും ഒറ്റ ടേക്കിൽ ആ രംഗം ഓക്കേ ആയെന്നും നടി പറഞ്ഞു. ട്വിറ്ററിൽ പോസ്റ്റ് പങ്കിട്ടാണ് നടിയുടെ പ്രതികരണം.

'ഞങ്ങളുടെ മകന്റെ മരണത്തിന് കാരണക്കാരനായ എന്റെ ഭർത്താവിനോടുള്ള ദേഷ്യം, നിസ്സഹായമായ നിരാശ, ഞങ്ങൾക്കിടയിലെ ആഴത്തിലുള്ള പൊതുവായ വേദന. ഇതെല്ലം കൂടിക്കളെന്നതായിരുന്നു ആ രംഗം. ആ സീനിന് ഒറിജിനാലിറ്റി വേണമെന്ന് ആദിത്യയ്ക്ക് നിർബന്ധമുണ്ടായിരുന്നു. ആ ക്ലോസപ്പ് ഷോട്ടിൽ അക്ഷയ് ഖന്നയുടെ മുഖത്ത് ഞാൻ അടിച്ചു. അത് വളരെ റിയൽ ആയിട്ടുള്ള അടി ആയിരുന്നു. എന്റെ ബ്രേക്ക്ഡൗൺ ക്ലോസപ്പ് ഒറ്റ ടേക്കിൽ എടുത്തതാണ്,' സൗമ്യ കുറിച്ചു.

അതേസമയം, സിനിമ റിലീസ് ചെയ്ത് 17 ദിവസങ്ങൾ കഴിയുമ്പോൾ ഞെട്ടിക്കുന്ന കളക്ഷൻ ആണ് സിനിമ നേടുന്നത്. പതിനേഴാം ദിവസം ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നും നേടിയത് 44 കോടി രൂപയാണ്. ഇതോടെ സിനിമയുടെ ഇന്ത്യൻ കളക്ഷൻ 538 കോടിയായി. ആഗോള തലത്തിൽ സിനിമ 700 കോടിയ്ക്കും മുകളിൽ നേടിക്കഴിഞ്ഞു. അടുത്ത് തന്നെ ചിത്രം 1000 കോടി ക്ലബ്ബിൽ കയറാനും സാധ്യതയുണ്ട്.

കേരളത്തിലും വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. 4.30 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ നേട്ടം. ഇത് ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടൽ. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്. രണ്ട്‌ ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ അടുത്ത ഭാഗം 2026 മാർച്ചിൽ റിലീസ് ചെയ്യും.

Content Highlights:  Saumya Tandon reveals details about her scene with Akshaye Khanna in Duranta

dot image
To advertise here,contact us
dot image