യദുവിന്റെ മൊഴിയില് വൈരുദ്ധ്യം; ചോദ്യം ചെയ്യല് തുടരും

കണ്ടക്ടറെയും സ്റ്റേഷന് മാസ്റ്ററെയും ഉടന് വിട്ടയക്കുമെന്നും പൊലീസ്

യദുവിന്റെ മൊഴിയില് വൈരുദ്ധ്യം; ചോദ്യം ചെയ്യല് തുടരും
dot image

തിരുവനന്തപുരം: മേയര് ആര്യാ രാജേന്ദ്രനുമായി തര്ക്കമുണ്ടായ സംഭവത്തില് മെമ്മറി കാര്ഡ് കാണാതായ കേസില് കെഎസ്ആര്ടിസി ഡ്രൈവര് യദുവിന്റെ മൊഴിയില് വൈരുദ്ധ്യമെന്ന് പൊലീസ്. യദുവിന്റെ ചോദ്യം ചെയ്യല് തുടരുമെന്നും കണ്ടക്ടറെയും സ്റ്റേഷന് മാസ്റ്ററെയും ഉടന് വിട്ടയക്കുമെന്നും പൊലീസ് അറിയിച്ചു.

മെമ്മറി കാര്ഡ് കാണാതായ കേസില് യദുവിന്റെ മൊഴികളിലാണ് വൈരുദ്ധ്യമുള്ളത്. ഇത് പരിശോധിക്കാനാണ് ചോദ്യം ചെയ്യലെന്ന് പൊലീസ് അറിയിച്ചു. വീണ്ടും ബസില് കയറിയതുമായി ബന്ധപ്പെട്ട മൊഴികളിലാണ് വൈരുദ്ധമുള്ളത്. മെമ്മറി കാര്ഡ് നഷ്ടമായ കേസില് കണ്ടക്ടറെയും സ്റ്റേഷന് മാസ്റ്ററെയും രാവിലെ മുതല് ചോദ്യം ചെയ്യുകയാണ്. ഇതിനിടെയാണ് പൊലീസ് സംഘം യദുവിനെ കമ്മീഷണര് ഓഫീസിലേക്ക് എത്തിച്ചത്.

മെമ്മറി കാര്ഡ് കാണാതായതില് തനിക്ക് പങ്കില്ലെന്നാണ് കണ്ടക്ടറുടെ മൊഴി. കണ്ടക്ടര് സിസിടിവി പരിശോധിക്കുന്ന ദൃശ്യങ്ങള് കണ്ടതിനാലായിരുന്നു ചോദ്യം ചെയ്യല്. എന്നാല് സിസിടിവിയില് നോക്കുക മാത്രമാണ് ചെയ്തതെന്നാണ് കണ്ടക്ടറുടെ മൊഴിയിലുള്ളത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us