
May 29, 2025
10:39 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുമെന്നും അറിയിപ്പുണ്ട്.
തൃശൂർ, പാലക്കാട് ജില്ലകളിൽ 39ഡിഗ്രി സെൽഷ്യസ് വരെയും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. വേനൽമഴ ലഭിച്ചതോടെ ചൂടിൻ്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. എങ്കിലും കാലാവസ്ഥയിൽ ഗണ്യമായ മാറ്റം വന്നിട്ടില്ല. ജാഗ്രത തുടരണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്.
മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; ഒരാൾക്ക് വെട്ടേറ്റു, നില ഗുരുതരം