സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്വകാല റെക്കോര്ഡിൽ

ചൊവ്വാഴ്ചത്തെ ഉപയോഗം 106.88 ദശലക്ഷം യൂണിറ്റായി ഉയര്ന്നു

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്വകാല റെക്കോര്ഡിൽ
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം വീണ്ടും സര്വകാല റെക്കോര്ഡില്. ചൊവ്വാഴ്ചത്തെ ഉപയോഗം 106.88 ദശലക്ഷം യൂണിറ്റായി ഉയര്ന്നു. രാവിലത്തെ വൈദ്യുതി ആവശ്യകതയും റെക്കോര്ഡിട്ടു. തിങ്കളാഴ്ചയും വൈദ്യുതി ഉപയോഗത്തില് റെക്കോര്ഡ് വര്ധനവാണ് ഉണ്ടായത്. 104.82 ദശലക്ഷം യൂണിറ്റായിരുന്നു അന്നത്തെ ഉപയോഗം. ചൊവ്വാഴ്ച രാവിലത്തെ വൈദ്യുതി ആവശ്യകത 4028 മെഗാവാട്ടായി ഉയര്ന്നു. ഇതുവരെയുള്ള ഏറ്റവും ഉയര്ന്ന ആവശ്യകതയാണിത്.

dot image
To advertise here,contact us
dot image