സിപിഐഎമ്മിന് പിന്നാലെയും ഇഡി? രഹസ്യ അക്കൗണ്ടുകളുണ്ട്, വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

അഞ്ച് അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ചത് സഹകരണ നിയമത്തിന് വിരുദ്ധമായാണെന്ന് ഇഡി

സിപിഐഎമ്മിന് പിന്നാലെയും ഇഡി? രഹസ്യ അക്കൗണ്ടുകളുണ്ട്, വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി
dot image

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം അക്കൗണ്ട് വിവരങ്ങൾ മറച്ചുവെച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിവരം തിരഞ്ഞെടുപ്പ് കമ്മീഷനെയും ധനകാര്യ മന്ത്രാലയത്തെയും അറിയിച്ചു. അഞ്ച് അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ചത് സഹകരണ നിയമത്തിന് വിരുദ്ധമായാണ്. പണം ഇടപാടുകളിൽ സിപിഐഎം മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചോ എന്ന് പരിശോധിക്കാനാണ് കമ്മീഷന് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്. തൃശൂരിൽ സിപിഐഎമ്മിൻ്റെ പേരിലുള്ള അക്കൗണ്ടുകളിൽ ഈ അഞ്ച് അക്കൗണ്ടുകളുടെ വിവരം ഇല്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ഇത് മറച്ചു വച്ചുവെന്നുമാണ് ഇഡി ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. കരുവന്നൂര് ബാങ്ക് തട്ടിപ്പില് ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്ക്ക് പങ്കുണ്ടെന്നായിരുന്നു മോദിയുടെ ആരോപണം. കേരളത്തിലെ ബൂത്തുതല കാര്യകർതൃക്കളുമായി നമോ ആപ് വഴിയുള്ള ഓൺലൈൻ സംവാദത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

dot image
To advertise here,contact us
dot image