അരുവിക്കരയിലും കാട്ടാക്കടയിലും സിഎസ്ഐ, വര്ക്കലയില് ഈഴവന്; വി ജോയിക്കെതിരെ അടൂര് പ്രകാശ്

'സമുദായം മാറ്റി' തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുവെന്നാണ് ആരോപണം.

അരുവിക്കരയിലും കാട്ടാക്കടയിലും സിഎസ്ഐ, വര്ക്കലയില് ഈഴവന്; വി ജോയിക്കെതിരെ അടൂര് പ്രകാശ്
dot image

തിരുവനന്തപുരം: ആറ്റിങ്ങല് മണ്ഡലം എല്ഡിഎഫ് സ്ഥാനാര്ത്ഥി വി ജോയിക്കെതിരെ ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാര്ത്ഥി അടൂര് പ്രകാശ്. 'സമുദായം മാറ്റി' തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുവെന്നാണ് ആരോപണം.

'അരുവിക്കരയിലും കാട്ടാക്കടയിലും വി എസ് ജോയ് സിഎസ്ഐ വിശ്വാസിയായി മാറുന്നു. പള്ളികളില് കയറി പാവപ്പെട്ടവരെ പറ്റിക്കുന്നു. വര്ക്കലയിലും ചിറയിൻകീഴും ജോയി ഈഴവനാകുന്നു.' എന്നാണ് അടൂര് പ്രകാശിന്റെ ആരോപണം.

ജോയി ഈഴവനാണെന്ന് ജനങ്ങള്ക്കറിയാം. താന് സമുദായം മാറ്റി പറയില്ല. താന് ഈഴവനാണെന്ന് തന്റേടത്തോടെ പറയും. സമുദായം മാറ്റി കള്ളപ്രചാരണം നടത്താന് തന്നെ കിട്ടില്ലെന്നും അടൂര്പ്രകാശ് പറഞ്ഞു. തൃശൂരിയെ യുഡിഎഫ് സ്ഥാനാര്ത്ഥി വി മുരളീധരന് ജയിച്ചാല് കേന്ദ്രമന്ത്രിയാവുമെന്ന പ്രചാരണം ഗിമ്മിക്കുകള് മാത്രമാണെന്നും അടൂര് പ്രകാശ് പറഞ്ഞു.

dot image
To advertise here,contact us
dot image