

പത്തനംതിട്ട: തൊഴിലുറപ്പ് തൊഴിലിനായി ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യചങ്ങലക്ക് പോയ മൂന്ന് മേറ്റുമാര്ക്ക് സസ്പെന്ഷന്. പള്ളിക്കല് പഞ്ചായത്തിലെ മൂന്ന് മേറ്റുമാരെ ഒരു വര്ഷത്തേക്കാണ് സസ്പെന്ഡ് ചെയ്തത്. ഹാജര് രേഖപ്പെടുത്തി ഫോട്ടോ എടുത്ത ശേഷം മേറ്റുമാരും തൊഴിലാളികളും മനുഷ്യചങ്ങലയ്ക്ക് പോയെന്നാണ് പരാതി.
കോണ്ഗ്രസും ബിജെപിയും നല്കിയ പരാതിയിലാണ് നടപടി. മൂന്ന് മേറ്റുമാരുടെയും 70 തൊഴിലാളികളുടെയും ആ ദിവസത്തെ വേതനം കുറയ്ക്കണം എന്ന് ഓംബുഡ്മാന് ഉത്തരവില് പറയുന്നു. ജനുവരി 20 നാണ് സംഭവം നടന്നത്. പരാതിയുടെ അടിസ്ഥാനത്തില് നടത്തിയ പരിശോധനയില് സംഭവം നടന്നതാണെന്ന് കണ്ടെത്തി.
ആരോപണ വിധേയരായ മേറ്റുമാരെ ട്രെയിനിംഗില് പങ്കെടുപ്പിച്ചെന്നും നിയമപ്രകാരം ജോലി ചെയ്ത തങ്ങളെ ഒഴിവാക്കിയെന്നും ചില മേറ്റുമാര് പരാതി ഉയര്ത്തിയിരുന്നു. എന്നാല് വാര്ഡ് മെമ്പര്മാരുടെ ഇഷ്ടപ്രകാരമാണ് ട്രെയിനിംഗിന് പോകേണ്ട മേറ്റുമാരുടെ പട്ടിക തയ്യാറാക്കിയതെന്നും പരാതിയില് പറയുന്നു.