'അജീഷിന്റെ കുടുംബത്തെ വനം മന്ത്രിയും മുഖ്യമന്ത്രിയും തിരിഞ്ഞ് നോക്കിയില്ല'; കെ സുധാകരന്

താനും വനം മന്ത്രി ആയ ആളാണെന്നും നിലവിലെ വനം വകുപ്പ് മന്ത്രിക്ക് മനുഷ്യത്തം ഉണ്ടോയെന്നും സുധാകരന്

dot image

മലപ്പുറം: വയനാട് കാട്ടാനയുടെ ആക്രമണത്തില് കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തെ വനം മന്ത്രിയും മുഖ്യമന്ത്രിയും തിരിഞ്ഞ് നോക്കിയില്ലെന്ന് കോണ്ഗ്രസ് അധ്യക്ഷന് കെ സുധാകരന്. താനും വനം മന്ത്രി ആയ ആളാണെന്നും നിലവിലെ വനം വകുപ്പ് മന്ത്രിക്ക് മനുഷ്യത്തം ഉണ്ടോയെന്നും സുധാകരന് ചോദിച്ചു.

ആനയും പുലിയും ഇറങ്ങുകയാണ്. എന്ത് നടപടിയാണ് സര്ക്കാര് കൈക്കൊണ്ടത്. പത്ത് ലക്ഷം ഉലുവ കൊടുത്തു. പിണറായിയുടെ മകന് ആണ് മരിച്ചത് എങ്കില് പത്ത് ലക്ഷം ഉലുവ വാങ്ങാന് പിണറായി നില്ക്കുമോ. കഴിവ് കെട്ടവരാണ് വനം വകുപ്പില് ഉള്ളത്. ഇരകളെ തിരിഞ്ഞു നോക്കിയിട്ടില്ല വനം മന്ത്രിയും മുഖ്യമന്ത്രിയും, കെ സുധാകരന് പറഞ്ഞു.

നാണംകെട്ട മുഖ്യമന്ത്രി എന്തിനാണ് ഇവിടെ ഭരിക്കുന്നത്. കട്ട് കട്ട് പിണറായി ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട്. ഭാര്യയുടെ പെന്ഷന് കൊണ്ടാണ് എക്സാലോജിക്ക് ഉണ്ടാക്കിയത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി അത് പറഞ്ഞപ്പോള് ജനങ്ങള് ചിരിച്ചിട്ടുണ്ടാവും. എക്സാലോജിക്ക് കൊണ്ട് കോടികള് ആണ് പിണറായി ഉണ്ടാക്കിയതെന്നും സുധാകരന് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image