പണം ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി; അഡ്വ ബി എ ആളൂരിനെതിരെ യുവതിയുടെ പരാതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന മറ്റൊരു പരാതിയിൽ കഴിഞ്ഞ ദിവസം ആളൂരിനെതിരെ പൊലീസ് കേസെടുത്തിരുന്നു

dot image

കൊച്ചി: അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ പരാതിയുമായി എറണാകുളം സ്വദേശിനി. ബിസിനസ് കൺസൾട്ടേഷനായി നൽകിയ അഞ്ച് ലക്ഷം രൂപ തിരിച്ച് നൽകിയില്ലെന്നാണ് യുവതിയുടെ പരാതി. ബിസിനസ് അവസാനിപ്പിച്ചെന്നും വാങ്ങിയ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ തന്നില്ലെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ആളൂർ ഹൈക്കോടതിയെ സമീപിച്ചു.

'പൊളിച്ചോർക്ക് കൊടുക്കാമെങ്കിൽ പൊളിക്കാൻ കൂട്ടുനിന്നവർക്കും കൊടുക്കണ്ടേ': വി ശിവൻകുട്ടി

സ്ത്രീത്വത്തെ അപമാനിച്ചെന്ന മറ്റൊരു പരാതിയിൽ കഴിഞ്ഞ ദിവസം ആളൂരിനെതിരെ പൊലീസ് കേസെടുത്തിരുന്നു. വസ്തു കേസുമായി എത്തിയ യുവതിയെ ആളൂരിന്റെ കൊച്ചിയിലെ ഓഫീസിൽ വച്ച് അനുവാദമില്ലാതെ കടന്നുപിടിച്ചു എന്നാണ് പരാതി. കേസിന്റെ ആവശ്യത്തിനായി പലഘട്ടങ്ങളിലായി 7 ലക്ഷം രൂപ കൈപ്പറ്റിയെന്നും ചോദിച്ച കൂടുതൽ തുക കൊടുക്കാൻ കഴിയാതെ വന്നപ്പോൾ സഹകരിച്ചാൽ മതിയെന്ന് പറഞ്ഞ് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതിയിൽ പറയുന്നത്. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ആളൂരിന്റെ പ്രതികരണം.

dot image
To advertise here,contact us
dot image