ഹൈബി ഈഡന് തന്നെ യുഡിഎഫിന്, രേഖ തോമസിനെയെടക്കം പരിഗണിക്കാന് എല്ഡിഎഫ്, എന്ഡിഎയും ഞെട്ടിക്കാം

സെബാസ്റ്റിയന് പോളിലൂടെ നടത്തിയ പരീക്ഷണം വിജയിച്ചത് പോലെ വീണ്ടും മണ്ഡലം പിടിച്ചടക്കാനാവുമോ എന്നാണ് സിപിഐഎം പരിശോധിക്കുന്നത്.

ഹൈബി ഈഡന് തന്നെ   യുഡിഎഫിന്, രേഖ തോമസിനെയെടക്കം പരിഗണിക്കാന് എല്ഡിഎഫ്, എന്ഡിഎയും ഞെട്ടിക്കാം
dot image

സെബാസ്റ്റിയന് പോളിലൂടെ ഇടയ്ക്ക് എല്ഡിഎഫ് പിടിച്ചെടുത്തതൊഴിച്ചാല് പൊതുവേ യുഡിഎഫിന്റെ പൊന്നാപുരം കോട്ടയായി അറിയപ്പെടുന്ന ലോക്സഭ മണ്ഡലമാണ് എറണാകുളം. നിലവില് എംപിയായ ഹൈബി ഈഡനെ തന്നെ യുഡിഎഫ് മത്സരിപ്പിക്കും. അത് കൊണ്ട് തന്നെ നിലവിലെ അവസ്ഥയില് മറ്റൊരു പേര് യുഡിഎഫ് അന്വേഷിക്കുന്നേയില്ല.

സെബാസ്റ്റിയന് പോളിലൂടെ നടത്തിയ പരീക്ഷണം വിജയിച്ചത് പോലെ വീണ്ടും മണ്ഡലം പിടിച്ചടക്കാനാവുമോ എന്നാണ് സിപിഐഎം പരിശോധിക്കുന്നത്. അത് കൊണ്ട് സ്വതന്ത്ര പരീക്ഷണം ഇത്തവണയും ആവര്ത്തിച്ചാല് അത്ഭുതപ്പെടേണ്ടതില്ല.

നിലവില് കൊച്ചിന് കോര്പ്പറേഷന് മേയറായ എം അനില്കുമാര്, ജില്ലാ പഞ്ചായത്ത് അംഗമായ അഡ്വ യേശുദാസ് പറപ്പിള്ളി, കെ വി തോമസിന്റെ മകള് രേഖാ തോമസ് എന്നിവരെയാണ് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായി പരിഗണിക്കുന്നത്.

യുഡിഎഫിന്റെ കോട്ടയില് സാക്ഷാല് എകെ ആന്റണിയുടെ മകന് അനില് ആന്റണിയെ സ്ഥാനാര്ത്ഥിയാക്കി ഞെട്ടിക്കാനാണ് ബിജെപി കാര്യമായി ആലോചിക്കുന്നത്. ഡോ. കെഎസ് രാധാകൃഷ്ണന്, സി വി രാജഗോപാല് എന്നീ പേരുകളും എന്ഡിഎ പരിഗണിക്കുന്നു.

dot image
To advertise here,contact us
dot image