ട്യൂഷന് പോകാൻ മടി; ചവറയില് തട്ടിക്കൊണ്ട് പോകൽ കഥ മെനഞ്ഞ് വിദ്യാർഥി

ട്യൂഷന് പോകാൻ മടിയാണെന്നും അതുകൊണ്ടാണ് തട്ടിക്കൊണ്ടുപോകൽ കഥ മെനഞ്ഞതെന്നും വിദ്യാർഥി പൊലീസിനോട് പറഞ്ഞു.

dot image

ചവറ: ട്യൂഷന് പോകാനുള്ള മടികാരണം തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് കഥ മെനഞ്ഞ് വിദ്യാർഥി. ചവറ സ്വദേശിയായ കുട്ടി മണിക്കൂറോളമാണ് പൊലീസിനേയും നാട്ടുകാരേയും മുൾമുനയിൽ നിർത്തിയത്. തന്നെ തട്ടിക്കൊണ്ടുോപകാൻ ശ്രമിച്ചുവെന്ന് വീട്ടുകാരേയും നാട്ടുകാരേയും കുട്ടി അറിയിച്ചു.

വെള്ളിയാഴ്ച ദിവസം ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിൽ കാവിനു സമീപത്തുനിന്ന് രണ്ടുപേർ നടന്നുവന്നെന്നും ഉടൻതന്നെ ഒരു കാർ ഇവിടേക്ക് എത്തിയെന്നും ഇതുകണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് കുട്ടി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞത്. വിവരം അറിഞ്ഞ ഉടൻ വിവരം ചവറ പൊലീസിനെ അറിയിച്ചു.

'പൊലീസ് നായ കല്യാണിയുടെ മരണത്തിൽ ദുരൂഹത'; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി

സംഭവം നടന്ന കാവിനു സമീപം പുറത്തുനിന്ന് ആളുകൾ എത്തിച്ചേരാറുണ്ട്. അതേസമയം കൂട്ടത്തിൽ ആരെങ്കിലും നടന്നുവന്നപ്പോൾ കുട്ടിക്ക് തട്ടിക്കൊണ്ടുപോകാൻ വരുന്നെന്ന് തോന്നിയതാകാമെന്നുള്ള അനുമാനത്തിലായിരുന്നു പൊലീസ്. വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പൊലീസ് പറഞ്ഞു. വിശദമായി കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് സത്യം പുറത്തുവരുന്നത്. ട്യൂഷന് പോകാൻ മടിയാണെന്നും അതുകൊണ്ടാണ് തട്ടിക്കൊണ്ടുപോകൽ കഥ മെനഞ്ഞതെന്നും വിദ്യാർഥി പൊലീസിനോട് പറഞ്ഞു.

dot image
To advertise here,contact us
dot image