'പൊലീസ് നായ കല്യാണിയുടെ മരണത്തിൽ ദുരൂഹത'; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി

വിശദമായ അന്വേഷണത്തിന്റെ ഭാഗമായി നായയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക് നൽകി. രാസപരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്.

dot image

തിരുവനന്തപുരം: പൊലീസ് നായ കല്യാണിയുടെ മരണത്തിൽ ദുരൂഹത. നായ ചത്തത് വിഷം ഉള്ളിൽച്ചെന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ഡോഗ് സ്ക്വാഡ് എസ്ഐ എടക്കം മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് നടപടി എടുത്തത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ഇന്നും തെളിവെടുപ്പ് തുടരും

വിശദമായ അന്വേഷണത്തിന്റെ ഭാഗമായി നായയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക് നൽകി. രാസപരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. നായയുടെ മരണത്തിൽ പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്പെക്ടർ റാങ്കിലുള്ള കല്യാണി ചത്തത് നവംബർ 20-നാണ്.

dot image
To advertise here,contact us
dot image