'ഇടതുപക്ഷ രാഷ്ട്രീയത്തിന്റെകരുത്തുറ്റ മുഖം'; കാനത്തിന്റെ വിയോഗത്തിൽ സജി ചെറിയാൻ

ഈ അപ്രതീക്ഷിത വേർപാട് നൽകുന്ന വേദന വാക്കുകൾക്കുമപ്പുറത്താണ്'

dot image

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ കരുത്തുറ്റ മുഖമായിരുന്നു കാനം രാജന്ദ്രൻ. ഇടതുമുന്നണിയുടെ കെട്ടുറപ്പും കരുത്തും സംരക്ഷിക്കാനുള്ള നിലപാടുകളാണ് അദ്ദേഹം എന്നും കൈക്കൊണ്ടിട്ടുള്ളത്. അപ്രതീക്ഷിതവും അങ്ങേയറ്റം വേദനാജനകവുമാണ് കാനത്തിൻ്റെ വിയോഗമെന്നും സജി ചെറിയാൻ പറഞ്ഞു.

ഏറെ നാളുകളുടെ വ്യക്തിബന്ധം അദ്ദേഹവുമായി തനിക്കുണ്ടായിരുന്നുവെന്ന് സജി ചെറിയാൻ സ്മരിച്ചു. അദ്ദേഹത്തിൻ്റെ ഈ അപ്രതീക്ഷിത വേർപാട് നൽകുന്ന വേദന വാക്കുകൾക്കുമപ്പുറത്താണ്. കാനത്തിൻ്റെ വിയോഗം കേരളത്തിൻ്റെ ഇടതുപക്ഷ, പുരോഗമന രാഷ്ട്രീയത്തിൽ സൃഷ്ടിക്കുന്ന വിടവ് വളരെ വലുതാണെന്നും സജി ചെറിയാൻ പറഞ്ഞു.

കാനം രാജേന്ദ്രന്റെ സംസ്കാരം മറ്റന്നാൾ; നാളെ തിരുവനന്തപുരത്ത് പൊതുദർശനം

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എന്നിവർ കാനത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

കാനം രാജേന്ദ്രന്റെ സംസ്കാരം മറ്റന്നാൾ നടക്കും. ഇപ്പോൾ കൊച്ചി അമൃത ആശുപത്രിയിലുള്ള ഭൗതികശരീരം നാളെ രാവിലെ ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്ത് എത്തിക്കും. നാളെ ഉച്ചക്ക് രണ്ട് മണി വരെ പി എസ് സ്മാരകത്തിൽ പൊതു ദർശനം ഉണ്ടാകും. തുടർന്ന് റോഡ് മാർഗം കോട്ടയം വാഴൂരിലെ വീട്ടിലേക്ക് വിലാപ യാത്രയായി എത്തിക്കുമെന്നും സിപിഐ നേതൃത്വം അറിയിച്ചു. വാഴൂരിലെ വീട്ടുവളപ്പിൽ രാവിലെ 11 മണിക്ക് സംസ്കാരം നടക്കും.

'ഈ നഷ്ടം എങ്ങനെ വ്യാഖ്യാനിക്കണമെന്ന് അറിയില്ല'; കാനം രാജേന്ദ്രനെ അനുസ്മരിച്ച് പന്ന്യൻ രവീന്ദ്രൻ

ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്റെ അന്ത്യം. 73 വയസായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു കാനം രാജേന്ദ്രൻ. ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതിരിക്കുകയും അണുബാധയെ തുടർന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image