
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട. ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 1,91,48,000 രൂപയുമായി രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്.
മലപ്പുറം രാമപുറം സ്വദേശി പൂളക്കൽ തസ്ലിം ആരിഫ്, മുണ്ടുപറമ്പ് വടക്കൻ മുഹമ്മദ് ഹനീഫ എന്നിവരാണ് പിടിയിലായത്. കാറിൻ്റെ സീറ്റിനോട് ചേർന്ന് മൂന്ന് രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്.
Content Highlights: Huge black money operation in Kondotti, Malappuram