'അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം'; കോടതിയില്‍ അപേക്ഷ നല്‍കി സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി

അറസ്റ്റ് സമയത്ത് മതിയായ വിവരങ്ങള്‍ തനിക്ക് നല്‍കിയിട്ടില്ലെന്ന് ഇയാള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി

dot image

ന്യൂഡല്‍ഹി: തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കി ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്‌ലാം. ഡല്‍ഹി കോടതിയിലാണ് ഇയാള്‍ അപേക്ഷ നല്‍കിയത്. അറസ്റ്റ് സമയത്ത് മതിയായ വിവരങ്ങള്‍ തനിക്ക് നല്‍കിയിട്ടില്ലെന്ന് ഇയാള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ബംഗ്ലാദേശി പൗരനായ മുഹമ്മദ് ഷരീഫുള്‍ ഇസ്‌ലാം കഴിയുന്നത്. സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഇയാള്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റകൃത്യത്തിന്റെ മുഴുവന്‍ വിവരങ്ങളും പൊലീസ് രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ നിര്‍ബന്ധിത വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് കാണിക്കുന്നതിന് അനുബന്ധ രേഖകളൊന്നും ലഭ്യമല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസിനോട് മറുപടി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് മെയ് 13ന് കോടതി പരിഗണിക്കും.

ഇക്കഴിഞ്ഞ ജനുവരി 16 ന് ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സെയ്ഫിനെ പ്രതി കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഉടന്‍ തന്നെ സെയ്ഫിനെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ താരം അഞ്ച് ദിവസത്തിന് ശേഷമാണ് ആശുപത്രി വിട്ടത്.

Content Highlights- Accused of sailf ali khan attack case claims his arrest was illegal

dot image
To advertise here,contact us
dot image