കേരള വര്മ്മയില് റീകൗണ്ടിംഗ്; തീയ്യതി തീരുമാനിച്ചു

കെഎസ്യു ചെയര്മാന് സ്ഥാനാര്ത്ഥി എസ് ശ്രീകുട്ടന് നല്കിയ ഹര്ജി പരിഗണിച്ചാണ് റീകൗണ്ടിംഗ് നടത്താന് തീരുമാനിച്ചത്

dot image

തൃശ്ശൂര്: കേരള വര്മ്മ കോളെജ് ചെയര്മാന് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില് റീകൗണ്ടിംഗ് ഡിസംബര് രണ്ടിന് നടക്കും. രാവിലെ ഒന്പതിന് റീകൗണ്ടിംഗ് ആരംഭിക്കും. പ്രിന്സിപ്പല് ചേംബറില് നടന്ന വിദ്യാര്ത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി എസ്എഫ്ഐയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി റീകൗണ്ടിംഗിന് ഉത്തരവിട്ടത്. കെഎസ്യു ചെയര്മാന് സ്ഥാനാര്ത്ഥി എസ് ശ്രീകുട്ടന് നല്കിയ ഹര്ജി പരിഗണിച്ചാണ് റീകൗണ്ടിംഗ് നടത്താന് തീരുമാനിച്ചത്.

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വീട്ടിൽ കെ സി വേണുഗോപാൽ അനുകൂലികളുടെ രഹസ്യയോഗം; നിഷേധിച്ച് തിരുവഞ്ചൂർ

റീകൗണ്ടിംഗ് സുതാര്യമായി നടക്കുമെന്നാണ് പ്രതീക്ഷയെന്നും വിജയിക്കുമെന്നും ശ്രീകുട്ടന് പ്രതികരിച്ചിരുന്നു. വോട്ടെണ്ണലില് കൃത്രിമം നടത്തിയാണ് എസ്എഫ്ഐയുടെ ചെയര്മാന് സ്ഥാനാര്ത്ഥി വിജയിച്ചതെന്നായിരുന്നു കെഎസ്യു ആക്ഷേപം. ഒരു വോട്ടിന് എസ് ശ്രീക്കുട്ടന് ജയിച്ച ശേഷം റീ കൗണ്ടിങ്ങിന്റെ പേരില് അട്ടിമറി നടത്തിയെന്നായിരുന്നു ആരോപണം. തുല്യ വോട്ടുകള് വന്നപ്പോള് റീ കൗണ്ടിങ് നടത്തിയെന്നും 11 വോട്ടിന് ജയിച്ചെന്നുമാണ് എസ്എഫ്ഐ വാദം. 11 വോട്ടിന് ചെയര്മാന് സ്ഥാനാര്ഥി കെഎസ് അനിരുദ്ധന് ജയിച്ചതായും എസ്എഫ്ഐ അവകാശപ്പെട്ടു. പിന്നീട് അനിരുദ്ധിനെ ചെയർമാനായി കോളേജ് പ്രഖ്യാപിച്ചു. തുടർന്ന് എസ്എഫ്ഐ പ്രവര്ത്തകര് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെഎസ്യു തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നു.

32 വര്ഷത്തിന് ശേഷമാണ് ജനറല് സീറ്റില് ആദ്യ ഘട്ടത്തില് കെഎസ്യു വിജയിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us