യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൂടുതൽ വോട്ട് നേടിയ മൂന്നു പേർക്ക് ദില്ലിയിൽ അഭിമുഖം

യൂത്ത് കോൺഗ്രസിന്റെ ഭാവി പരിപാടികൾ, എങ്ങനെയൊക്കെ ആകും സംഘടനയെ നയിക്കുക തുടങ്ങിയ കാര്യങ്ങൾ ആകും പ്രധാനമായും ചർച്ച

dot image

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അഭിമുഖം ഡൽഹിയിൽ. സാങ്കേതിക നടപടിക്രമം മാത്രമാണ് അഭിമുഖം. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചു ഏറ്റവും കൂടുതൽ വോട്ട് നേടിയ മൂന്നു പേരുമായാണ് അഭിമുഖം. രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി ഹരിതാ ബാബു എന്നിവരാണ് അഭിമുഖത്തിൽ പങ്കെടുക്കുന്നത്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ് ഉൾപ്പെടെയുള്ളവരാണ് അഭിമുഖ പാനലിൽ. യൂത്ത് കോൺഗ്രസിന്റെ ഭാവി പരിപാടികൾ, എങ്ങനെയൊക്കെ ആകും സംഘടനയെ നയിക്കുക തുടങ്ങിയ കാര്യങ്ങൾ ആകും പ്രധാനമായും ചർച്ച.

അഭിമുഖം കഴിഞ്ഞാൽ നിയുക്ത നേതൃത്വം സ്ഥാനമേറ്റെടുക്കുന്നതിനുള്ള തീയതി തീരുമാനിക്കും. രാഹുൽഗാന്ധി കേരളത്തിൽ എത്തുന്നത് നോക്കി ആകും തീയതി തീരുമാനിക്കുക. അതേസമയം യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും വിവാദങ്ങളിലും കൂടുതൽ പ്രതികരണത്തിന് ഇനി യൂത്ത് കോൺഗ്രസ് നേതാക്കൾ തയ്യാറാകില്ല. ഏത് അന്വേഷണം വന്നാലും അത് നേരിടാൻ തയ്യാറാണെന്നും ഭയമില്ലെന്നും ആണ് നേതൃത്വത്തിന് നിലപാട്.

നിലവിൽ ഉയർന്ന ആരോപണങ്ങളെ കുറിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വം തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും പ്രതികരണങ്ങൾ ആവശ്യമില്ലെന്നും കോൺഗ്രസ് നേതൃത്വവും പ്രതികരിച്ചു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് എതിരെ ഉയർന്ന ആരോപണങ്ങളും പരാതികളും ആരു വേണമെങ്കിലും അന്വേഷിക്കട്ടെ എന്നാണ് നിയുക്ത നേതൃത്വത്തിന്റെ നിലപാട്.

dot image
To advertise here,contact us
dot image