'റോബിന്' കെഎസ്ആര്ടിസിയുടെ ചെക്ക്; ഞായറാഴ്ച്ച മുതല് പത്തനംതിട്ട-കോയമ്പത്തൂര് സര്വ്വീസ്

പത്തനംതിട്ട-ഈരാറ്റുപേട്ട-കോയമ്പത്തൂര് വോള്വോ എസി സര്വ്വീസ് ഞായറാഴ്ച്ച മുതല് ആരംഭിക്കും

dot image

തിരുവനന്തപുരം: കോയമ്പത്തൂര് സര്വ്വീസുമായി കെഎസ്ആര്ടിസി. പത്തനംതിട്ട-ഈരാറ്റുപേട്ട-കോയമ്പത്തൂര് വോള്വോ എസി സര്വ്വീസ് ഞായറാഴ്ച്ച മുതല് ആരംഭിക്കും. പത്തനംതിട്ടയില് നിന്നും രാവിലെ 4.30 നാണ് സര്വ്വീസ് ആരംഭിക്കുന്നത്. തിരികെ കോയമ്പത്തൂരില് നിന്നും വൈകുന്നേരം 4.30 ന് സര്വ്വീസ് തുടരും. റാന്നി, എരുമേലി, കാഞ്ഞിരപ്പിള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂര്, വടക്കഞ്ചേരി, പാലക്കാട് വഴിയാണ് സര്വ്വീസ്.

പത്തനംതിട്ടയില് നിന്നും കോയമ്പത്തൂരിലേക്ക് സര്വ്വീസ് ആരംഭിച്ച 'റോബിന്' എന്ന സ്വകാര്യ ബസിനെ ഇന്ന് രാവിലെ മുതല് പലയിടങ്ങളില് വെച്ച് മോട്ടോര് വാഹന വകുപ്പ് തടഞ്ഞിരുന്നു. രാവിലെ അഞ്ചിന് പത്തനംതിട്ടയില് നിന്ന് പുറപ്പെട്ട് 12ന് കോയമ്പത്തൂരില് എത്തേണ്ട ബസ്, ആറ് മണിക്കൂര് വൈകിയാണ് സര്വീസ് പൂര്ത്തിയാക്കിയത്. ഇതിനിടെയാണ് സമാന റൂട്ടിലേക്ക് കെഎസ്ആര്സിടി സര്വ്വീസ് ആരംഭിക്കുന്നത്.

ഈ ആഢംബര യാത്ര സാധാരണക്കാരന്റെ നെഞ്ചില് ചവിട്ടി; കേരളീയര് അവജ്ഞയോടെ കാണുമെന്നും സതീശൻ

ഓള് ഇന്ത്യ പെര്മിറ്റിന്റെ പേരില് സ്റ്റേറ്റ് കാര്യേജായി സര്വീസ് നടത്തുന്നത് നിയമലംഘനം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു 'റോബിന്' ബസ്സിനെ മുന്പ് മോട്ടോര് വാഹന വകുപ്പ് കസ്റ്റഡിയില് എടുത്തത്. നിയമപോരാട്ടങ്ങള്ക്കൊടുവില് കോടതി ഉത്തരവിലൂടെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ബസ് ഇന്ന് മുതലാണ് സര്വീസ് ആരംഭിച്ചത്. എന്നാല് പത്തനംതിട്ടയില് നിന്ന് വാളയാര് കടക്കുന്നതിനിടയില് നാലിടങ്ങളിലായി നടന്ന പരിശോധനയില് 37,500 രൂപ മോട്ടോര് വാഹന വകുപ്പ് പിഴ ചുമത്തിയതായും നടപടി തുടര്ന്നാലും സര്വീസ് നിര്ത്തിവെക്കില്ലെന്നും ബസ് ഉടമ പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us