ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

നാളികേരം എറിഞ്ഞുടയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു,

dot image

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ സന്നിധാനത്ത് കുഴഞ്ഞുവീണ് മരിച്ചു. ബെംഗളുരു സൗത്ത് ബി ബി ക്രോസ് 26 - മെയിൻ ജയാ നഗറിൽ വി എ മുരളി (59)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം.

പതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സന്നിധാനം ഗവ. ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.

dot image
To advertise here,contact us
dot image