എൻഡോസൾഫാൻ ദുരിതം; കൃത്യമായ ചികിൽസ ലഭിക്കാതെ 5 മാസത്തിനിടയില് മരിച്ചത് 15 പേര്

കാസർകോട് 11 പഞ്ചായത്തുകള് എന്ഡോസള്ഫാന് ബാധിത മേഖലയാണ്

എൻഡോസൾഫാൻ ദുരിതം; കൃത്യമായ ചികിൽസ ലഭിക്കാതെ 5 മാസത്തിനിടയില് മരിച്ചത് 15 പേര്
dot image

കാസര്കോട്: കൃത്യമായ ചികിത്സ ലഭിക്കാതെ കഴിഞ്ഞ അഞ്ച് മാസത്തിനിടയില് മരിച്ചത് 15 എൻഡോസൾഫാൻ ദുരിത ബാധിതര്. കാസർകോട് 11 പഞ്ചായത്തുകള് എന്ഡോസള്ഫാന് ബാധിത മേഖലയാണ്. എന്നാല് ഇവർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള് ഇവിടെയില്ല. 'കരുണയില്ലേ സർക്കാരേ...' റിപ്പോർട്ടർ പരമ്പര തുടരുന്നു.

Reporter Impact: എൻഡോസൾഫാൻ ദുരിതബാധിതർക്കായി സൗജന്യ ആംബുലൻസ് ഒരുങ്ങുന്നു
സായ്ഗ്രാമം വീടുകൾ പണിത് നൽകി, സർക്കാർ കൈമാറിയില്ല; എൻഡോസൾഫാൻ ബാധിതരുടെ ദുരിതജീവിതം

രോഗബാധിതരെ കണ്ടെത്താന് മെഡിക്കൽ ക്യാമ്പ് പോലും സർക്കാർ കൃത്യമായി നടത്തുന്നില്ല. 2017 ഏപ്രില് മാസത്തിലാണ് അവസാനമായി മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചത്. 7000 ല് അധികം പേർ അപേക്ഷിച്ചിട്ടും ക്യാമ്പില് പങ്കെടുക്കാന് അനുമതി ലഭിച്ചത് 4500 പേർക്ക് മാത്രമാണ്. ഇതില് ദുരിതബാധിതരുടെ പട്ടികയില് പെട്ടത് 287 പേർ മാത്രമാണ്.

dot image
To advertise here,contact us
dot image