മാനദണ്ഡം ലംഘിച്ച് അംഗത്വം എടുത്തു; യൂത്ത് കോൺഗ്രസിൽ നിന്ന് അരലക്ഷത്തിലേറെ അംഗങ്ങൾ പുറത്ത്

തമിഴ്നാട്ടിലെ കോളേജുകളിൽ നിന്നും വ്യാപകമായി തിരിച്ചറിയാൻ കാർഡ് ശേഖരിച്ച് അംഗത്വം ചേർത്തെന്നും ചില സ്ഥാനാർത്ഥികൾ പരാതിപ്പെട്ടിരുന്നു. പരാതികൾ ശരിവെക്കുന്ന രീതിയിലാണ് കൂട്ടത്തോടെ പട്ടികയിൽ നിന്നും അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മിറ്റി നീക്കം ചെയ്തിരിക്കുന്നത്.

dot image

തിരുവനന്തപുരം: സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ അരലക്ഷത്തിലേറെ അംഗങ്ങളാണ് പുറത്തായത്. മാനദണ്ഡം ലംഘിച്ച് അംഗത്വം എടുത്തവരെയാണ് പട്ടികയിൽ നിന്നും നീക്കം ചെയ്തത്. ഇതോടെ അംഗങ്ങളുടെ എണ്ണം 4.80 ലക്ഷമായി കുറഞ്ഞു.

ഒരു മാസത്തിലേറെ നീണ്ട സംഘടനാ തെരഞ്ഞെടുപ്പിൽ 729626 പേരാണ് യൂത്ത് കോൺഗ്രസിൽ അംഗത്വം എടുത്തത്. ഇത്തവണ അംഗത്വ വിതരണം പൂർണമായും ഓൺലൈൻ വഴിയായിരുന്നു. സൂക്ഷ്മ പരിശോധനയിൽ 59550 പേരെ ഒഴിവാക്കി. 189154 പേരുടെ അംഗത്വം മരവിപ്പിച്ചു. വ്യക്തമായ രേഖകൾ ഹാജരാക്കിയാൽ ഇവർക്ക് അംഗങ്ങളായി തുടരാം.

സിപിഐഎം റാലിയിൽ പങ്കെടുക്കാമെന്ന ഇ ടി മുഹമ്മദ് ബഷീറിന്റെ പരാമർശം കോൺഗ്രസിനോടുള്ള അതൃപ്തി; സൂചന

മാനദണ്ഡങ്ങൾ പൂർണ്ണമായും ലംഘിച്ച് അംഗത്വം എടുത്തവരെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയത്. അംഗത്വം എടുക്കുന്നതിനൊപ്പം വോട്ട് രേഖപ്പെടുത്താനും സൗകര്യം ഒരുക്കിയിരുന്നു. എ - ഐ ഗ്രൂപ്പുകൾ തമ്മിലായിരുന്നു ഈത്തവണ നേരിട്ടുള്ള മത്സരം. പോരാട്ടം മുറുകിയത്തോടെ അംഗങ്ങളെ ചേർക്കാൻ ഗ്രൂപ്പുകൾ മത്സരിച്ചു. ഇതോടെ അംഗത്വം എടുക്കാൻ വ്യാജ രേഖകളും ഉപയോഗിച്ചെന്ന ആരോപണം ഉയർന്നു.

ആര്യാടൻ ഷൗക്കത്തിന് വിലക്ക്; പാർട്ടി പരിപാടികളിലോ യോഗങ്ങളിലോ പങ്കെടുക്കരുതെന്ന് കെപിസിസി

തമിഴ്നാട്ടിലെ കോളേജുകളിൽ നിന്നും വ്യാപകമായി തിരിച്ചറിയാൻ കാർഡ് ശേഖരിച്ച് അംഗത്വം ചേർത്തെന്നും ചില സ്ഥാനാർത്ഥികൾ പരാതിപ്പെട്ടിരുന്നു. പരാതികൾ ശരിവെക്കുന്ന രീതിയിലാണ് കൂട്ടത്തോടെ പട്ടികയിൽ നിന്നും അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മിറ്റി നീക്കം ചെയ്തിരിക്കുന്നത്. സൂക്ഷ്മ പരിശോധന പൂർത്തിയായ സാഹചര്യത്തിൽ രണ്ടാഴ്ചക്കകം ഫലപ്രഖ്യാപനം ഉണ്ടാകും.

dot image
To advertise here,contact us
dot image