ഐഎൻഎൽ ദേശീയ ട്രഷറർ ഡോ. എ എ അമീൻ അന്തരിച്ചു

2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ എൽഡിഎഫ് -ഐഎൻഎൽ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു

ഐഎൻഎൽ ദേശീയ ട്രഷറർ ഡോ. എ എ അമീൻ അന്തരിച്ചു
dot image

ഓച്ചിറ: ഐഎൻഎൽ ദേശീയ ട്രഷറർ ഓച്ചിറ മഠത്തിൽ കാരാഴ്മവേളൂർ വീട്ടിൽ ഡോ. എ എ അമീൻ (70) അന്തരിച്ചു. രോഗികളെ ചികിത്സിച്ചുകൊണ്ടിരിക്കുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.

ഓച്ചിറ സ്റ്റാർ ആശുപത്രിയിൽ സൈക്യാട്രിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ എൽഡിഎഫ് -ഐഎൻഎൽ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. എംഇഎസ് സ്ഥാപകൻ പരേതനായ അബ്ദുൽ ഗഫൂറിന്റെ മകൾ ഫൗസിൻ അമീൻ ആണ് ഭാര്യ. മക്കൾ: ഡോ. ഫയാസ് അമീൻ, ഫാദിൽ അമീൻ

dot image
To advertise here,contact us
dot image