നിയമന കോഴക്കേസ്: ബാസിത് റിമാൻഡിൽ

ദിവസങ്ങള് പിന്നിട്ടിട്ടും കേസിലെ മുഖ്യപ്രതിയായ ലെനിന് രാജിനെ കണ്ടെത്താന് പൊലീസിനായിട്ടില്ല

നിയമന കോഴക്കേസ്: ബാസിത് റിമാൻഡിൽ
dot image

തിരുവനന്തപുരം: നിയമന കോഴക്കേസിൽ ബാസിതിനെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ മാസം 23 വരെ ബാസിതിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ആരോഗ്യ മന്ത്രിയുടെ പിഎയ്ക്ക് പണം നൽകിയിട്ടില്ലന്ന് ബാസിത് പൊലീസിന് മൊഴി നൽകിയിരുന്നു. ഹരിദാസനിൽ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞത്. മന്ത്രിയുടെ പിഎയുടെ പേര് പരാതിയിൽ എഴുതി ചേർത്തത് താനെന്നും ഇയാൾ സമ്മതിച്ചു.

കേസിൽ അഖിൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങാൻ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ്. കസ്റ്റഡി അപേക്ഷ നാളെ നൽകും. പത്തനംതിട്ട കോടതിയിലാണ് അപേക്ഷ നൽകുക. കസ്റ്റഡിയിൽ ലഭിച്ചാൽ ഉടൻ തിരുവനന്തപുരത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.

കേസിൽ ഹരിദാസിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം സിജെഎം കോടതിയാണ് രഹസ്യ മൊഴി രേഖപ്പെടുത്താൻ അനുമതി നൽകിയത്. അതേസമയം ദിവസങ്ങള് പിന്നിട്ടിട്ടും കേസിലെ മുഖ്യപ്രതിയായ ലെനിന് രാജിനെ കണ്ടെത്താന് പൊലീസിനായിട്ടില്ല. സംസ്ഥാന വ്യാപകമായി സംഘം തട്ടിപ്പ് നടത്തിയതായുള്ള പരാതികൾ ഇതിനകം ഉയർന്നിട്ടുണ്ട്. പത്തനംതിട്ടയിലെ തട്ടിപ്പിന് ബിജെപി ബന്ധവും ഉണ്ട്. പത്തനംതിട്ടയിലെ കേസിൽ യുവമോർച്ച നേതാവ് പ്രതിയാണ്. സ്പൈസസ് ബോർഡിലെ നിയമനത്തിനായുള്ള പണം അഖിൽ സജീവ് നൽകിയത് യുവമോർച്ച നേതാവിൻറെ അക്കൗണ്ടിലേക്കാണ്. അഖിൽ സജീവും യുവമോർച്ച നേതാവും ബിസിനസ് പങ്കാളികളാണ് എന്നും പൊലീസ് കണ്ടെത്തിയിരുന്നു.

dot image
To advertise here,contact us
dot image