താനൂര് കസ്റ്റഡി കൊലപാതകം; അന്വേഷണം സിബിഐ ഏറ്റെടുത്തു, നാളെ താനൂരില്

ഡിവൈഎസ്പി കുമാര് റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്

dot image

തിരുവനന്തപുരം: താനൂര് കസ്റ്റഡി കൊലപാതക കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് താമിര് ജിഫ്രിയുടെ കസ്റ്റഡി മരണം അന്വേഷിക്കുക. സിബിഐ സംഘം നാളെ താനൂരിലെത്തും. ഡിവൈഎസ്പി കുമാര് റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എഫ്ഐആര് എറണാകുളം സിജെഎം കോടതിയില് സമര്പ്പിച്ചു. താമിര് ജിഫ്രിയുടെ സഹോദരന്റെ മൊഴി നാളെയെടുക്കും.

താമിര് ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്ദേശിച്ചിരുന്നു. ഓഗസ്റ്റ് ഒമ്പതിനാണ് താനൂര് കസ്റ്റഡി കൊലപാതകത്തില് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില് മുഖ്യമന്ത്രി ഒപ്പിട്ടത്. താമിര് ജിഫ്രിയുടേത് കസ്റ്റഡി കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളും റിപ്പോര്ട്ടര് ടിവി പുറത്ത് വിട്ടിരുന്നു.

ക്രൈം ബ്രാഞ്ച് ഉള്പ്പടെ കേസ് അന്വേഷിച്ചാലും തങ്ങള്ക്ക് നീതി കിട്ടില്ലെന്ന് താമിര് ജിഫ്രിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. പൊലീസ് ഒളിച്ചുകളി തുടരുന്ന സാഹചര്യത്തില് സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് പുലര്ച്ചെയാണ് താനൂര് പൊലീസിന്റെ കസ്റ്റഡിയില് താമിര് ജിഫ്രി കൊല്ലപ്പെട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us