ചമ്പക്കുളം മൂലം വള്ളംകളിക്കിടെ വളളം മറിഞ്ഞു; എല്ലാവരേയും രക്ഷപ്പെടുത്തി

30 ഓളം സ്ത്രീകളാണ് വളളത്തിലുണ്ടായിരുന്നത്

ചമ്പക്കുളം മൂലം വള്ളംകളിക്കിടെ വളളം മറിഞ്ഞു; എല്ലാവരേയും രക്ഷപ്പെടുത്തി
dot image

ആലപ്പുഴ: ചമ്പക്കുളം മൂലം വളളംകളിക്കിടെ സ്ത്രീകൾ തുഴഞ്ഞ വെപ്പ് വളളം മറിഞ്ഞ് അപകടം. അപകടത്തിൽപെട്ട മുഴുവൻ സ്ത്രീകളേയും രക്ഷപ്പെടുത്തി. സിഡിഎസ് കുടുംബശ്രീ പ്രവർത്തകരായ 30 ഓളം സ്ത്രീകളാണ് വളളത്തിലുണ്ടായിരുന്നത്. പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

കാട്ടിൽ തെക്കെതിൽ എന്ന വളളമാണ് മുങ്ങിയത്. ദേഹാസ്വാസ്ഥ്യം തോന്നിയ തുഴച്ചിലുകാരെ ചമ്പക്കുളത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും. അപകടത്തെ തുടർന്ന് മറ്റ് മത്സരങ്ങൾ നിർത്തിവെച്ചു. ചുണ്ടൻ വളളങ്ങളുടെ ഫൈനൽ മത്സരങ്ങൾ നടക്കാനിരിക്കെയാണ് അപകടമുണ്ടായത്.

dot image
To advertise here,contact us
dot image