

ടെൽഅവീവ്: ഇറാന്‍ ഭരണകൂടത്തെ പുറത്താക്കാനുള്ള പുതിയ ശ്രമങ്ങളെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സംസാരിച്ചെന്ന് അറിയിച്ച് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ ഭരണകൂടത്തിന്റെ ഉന്മൂലനം പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും നെതന്യാഹു പ്രസ്താവനയിലൂടെ പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് ഡോണള്‍ഡ് ട്രംപുമായി താന്‍ പലതവണ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
തിങ്കളാഴ്ച ഇസ്രയേല്‍ സന്ദര്‍ശിച്ച യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നെതന്യാഹുവുമായി ഇറാനെക്കുറിച്ച് ചര്‍ച്ച നടത്തി. തെക്കന്‍ നെഗേവ് മരുഭൂമി മേഖലയിലെ ഉവ്ദ വ്യോമതാവളത്തിലാണ് കൂടിക്കാഴ്ച നടന്നതെന്ന് പ്രധാനമന്ത്രിയുടെ വക്താവ് ഡോറോണ്‍ സ്പില്‍മാന്‍ അറിയിച്ചത്. മേഖലയിലെ ഭീഷണികളെക്കുറിച്ചും ആക്രമണാത്മകമായും പ്രതിരോധപരമായും ഭീഷണികളെ നേരിടുന്നതില്‍ യുഎസ്-ഇസ്രായേല്‍ പങ്കാളിത്തത്തെക്കുറിച്ചും നെതന്യാഹുവും ഹെഗ്സെത്തും ചര്‍ച്ച ചെയ്തതായി സ്പില്‍മാന്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ യുഎസ് ഇതുവരെ കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെ, ഇറാന്റെ പ്രാദേശിക സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായാല്‍ സമുദ്രത്തിനടിയിലൂടെ പോകുന്ന ആശവിനിമയ കേബിളുകള്‍ ലക്ഷ്യം വെയ്ക്കുമെന്ന ഭീഷണിയുമായി ഇറാന്‍ രംഗത്ത് വന്നിരുന്നു. ആഗോള ഇന്റര്‍നെറ്റ് സംവിധാനം തകര്‍ക്കുമെന്നാണ് ഐആര്‍ജിസിയുടെ ഭീഷണി. ഇറാനെതിരായ യുദ്ധത്തില്‍ ഇടുപെടാതിരുന്നതിന് റഷ്യയോട് നന്ദി പറഞ്ഞ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു. അമേരിക്ക സാമ്പത്തികമായും സൈനികമായും ഇറാനെ നേരിടുകയാണെന്നും റഷ്യയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും ട്രംപ് പറഞ്ഞിരുന്നു.
Content Highlights: Israeli Prime Minister Benjamin Netanyahu said he discussed new efforts to oust Iran’s regime with US President Donald Trump, drawing attention to rising geopolitical tensions in the Middle East.