ആലുവയില്‍ യുവതി കാറിനുള്ളില്‍ മരിച്ച നിലയില്‍; കണ്ടത് ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍

മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുണ്ട്

ആലുവയില്‍ യുവതി കാറിനുള്ളില്‍ മരിച്ച നിലയില്‍; കണ്ടത് ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍
dot image

ആലുവ: കമ്പനിപ്പടി ഐശ്വര്യ നഗറില്‍ കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഐശ്വര്യ നഗര്‍ സ്വദേശിയായ അനില തോമസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. കാറിന്റെ പിന്‍സീറ്റില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുണ്ട്. പൊലീസ് എത്തി തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Content Highlights: A young woman was found dead inside a car in Aluva. Police have begun an investigation into the circumstances surrounding the incident.

dot image
To advertise here,contact us
dot image