

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 380 ൽ അധികം പേരുടെ മൃതദേഹങ്ങള്‍9 കണ്ടെത്തിയതായി നേപ്പാള്‍ പൊലീസിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 900ലധികം പേരെ കാണാതായിട്ടുണ്ട്. നിലവില്‍ 389പേരുടെ മൃതദേഹം കണ്ടെത്തിയതായാണ് പൊലീസ് നല്‍കുന്ന വിവരം. കാണാതായവരില്‍ അഞ്ഞൂറോളം പേര്‍ വിദേശപൗരന്മാരാണെന്നാണ് റിപ്പോര്‍ട്ട്. നേപ്പാളിന് പുറമേ ടിബറ്റിലും രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. മഞ്ഞുമല ഇടിഞ്ഞതും അവിശിഷ്ടങ്ങളുടെ ശക്തമായ ഒഴുക്കും മൂലം തുടര്‍പ്രളയമുണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ടിബറ്റില്‍ 558 പേരെ കാണാതാവുകയും മൂന്ന് പേരുടെ മരണം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ത്രിശൂലി നദിയിലുണ്ടായ ശക്തമായ വെള്ളപ്പാച്ചിലില്‍ രണ്ട് ഭീമന്‍ പാറക്കെട്ടുകള്‍ തന്നെ തകര്‍ന്ന് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നേപ്പാള്‍ - ടിബറ്റ് അതിര്‍ത്തിയില്‍ 5.2 തീവ്രതയില്‍ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ ഇത് ഭൂചലനമാണെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് മഞ്ഞുപാളികള്‍ തകര്‍ന്നതാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു. മഞ്ഞുമല തകര്‍ന്നുണ്ടായ അവിശിഷ്ടങ്ങളുടെ അതിശക്തമായ ഒഴുക്കാണ് വലിയ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയതെന്നും ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കുന്നു. രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷായുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. പ്രാദേശികരും സൈന്യവും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.
13,000ലധികം സൈനിക ഉദ്യോഗസ്ഥരെയും സായുധ പൊലീസ് സേനാംഗങ്ങളെയും ദുരന്തബാധിത പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 69ഓളം വിമാനങ്ങളില്‍ ഇതുവരെ 573പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്തബാധിതരെ പാര്‍പ്പിക്കാന്‍ താത്കാലിക ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്.
Content Highlights: A devastating flash flood triggered by a massive glacial collapse and landslide along the Himalayan border has claimed at least 389 lives in Nepal, leaving emergency teams racing against time to locate over a thousand missing people