'മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ'; സിറിയയുടെ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് വധശിക്ഷ

ദമാസ്‌കസിലെ കോടതിയുടേതാണ് വിധി

'മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ'; സിറിയയുടെ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് വധശിക്ഷ
dot image

ദമാസ്കസ്: സിറിയയുടെ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് വധശിക്ഷ വിധിച്ച് സിറിയന്‍ കോടതി. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, യുദ്ധക്കുറ്റങ്ങള്‍, കൊലപാതകങ്ങള്‍, അനധികൃതമായി ആളുകളെ തടങ്കലില്‍ വയ്ക്കുക അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. ദമാസ്‌കസിലെ കോടതിയുടേതാണ് തീരുമാനം. ബാഷര്‍ അല്‍ അസദിന്റെ അസാന്നിധ്യത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിഭാഗത്തിന്റെ സാന്നിധ്യമില്ലാതെയായിരുന്നു കോടതി വിചാരണ പൂര്‍ത്തിയാക്കിയത്.

14 വര്‍ഷം നീണ്ട പ്രക്ഷോഭത്തിനിടെ കുട്ടികളെ അടക്കം കൊലപ്പെടുത്താനും രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങളെ അസദ് ദുരുപയോഗം ചെയ്തുവെന്ന് കോടതി കണ്ടെത്തി. അസദിന്റെ ബന്ധുവും തെക്കന്‍ സിറിയയിലെ ഡെറാ പ്രവിശ്യയിലെ മുന്‍ രാഷ്ട്രീയ സുരക്ഷാ മേധാവിയുമായ അതീഫ് നജീബിനും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.

തുര്‍ന്നാണ് അസദ് ഭരണകൂടത്തിന് അധികാരം നഷ്ടമായത്. 50 വര്‍ഷത്തിലേറെയായി രാജ്യം ഭരിച്ച അസദ് ഭരണകൂടവുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകളിലും സിറിയയിലെ ഇടക്കാല സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം വിചാരണ ആരംഭിച്ചിരുന്നു. ഭരണം അട്ടിമറിക്കപ്പെട്ടതിന് പിന്നാലെ 2024 ഡിസംബറില്‍ അസദ് കുടുംബത്തോടൊപ്പം ഡമാസ്‌കസില്‍ നിന്ന് മോസ്‌കോയിലേക്ക് പലായനം ചെയ്തിരുന്നു.

Content Highlights: Former Syrian President Bashar al-Assad has received a capital punishment verdict in a case related to alleged crimes against humanity.

dot image
To advertise here,contact us
dot image