'മയക്കുമരുന്ന് നൽകി പങ്കാളിയെ പീഡിപ്പിക്കുന്നത് 'പഠിപ്പിക്കുന്ന'website';ഗുരുതര ഇന്‍വെസ്റ്റിഗേഷൻ റിപ്പോർട്ട്

'എക്‌സ്‌പോസിങ് എ ഗ്ലോബല്‍ റേപ് അക്കാദമി' എന്ന പേരില്‍ മാര്‍ച്ച് 26നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്

'മയക്കുമരുന്ന് നൽകി പങ്കാളിയെ പീഡിപ്പിക്കുന്നത് 'പഠിപ്പിക്കുന്ന'website';ഗുരുതര ഇന്‍വെസ്റ്റിഗേഷൻ റിപ്പോർട്ട്
dot image

വാഷിങ്ടണ്‍: ഭാര്യമാരെയോ പെണ്‍സുഹൃത്തുക്കളെയോ മയക്ക് മരുന്ന് നല്‍കി പീഡിപ്പിക്കാന്‍ പഠിപ്പിക്കുന്ന വെബ്‌സൈറ്റിനെയും ടെലഗ്രാം ഗ്രൂപ്പിനെയും തുറന്ന് കാട്ടി സിഎന്‍എന്‍. 'zzz' എന്ന ടെലഗ്രാം ഗ്രൂപ്പിലൂടെ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ പുരുഷന്മാരാണ് സ്വന്തം പങ്കാളികളെ ദുരുപയോഗം ചെയ്യേണ്ടത് എങ്ങനെ എന്ന് പഠിക്കുന്നതെന്നാണ് മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ സിഎന്‍എന്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ പോളണ്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

'പിയോറ്റര്‍' എന്ന് അറിയപ്പെടുന്ന ഇയാള്‍ കുറ്റം സമ്മതിക്കുന്ന ചാറ്റുകളും സിഎന്‍എന്‍ പുറത്ത് വിട്ടിരുന്നു. ആയിരത്തോളം അംഗങ്ങളാണ് ഈ ഗ്രൂപ്പില്‍ വീഡിയോകളായും ചിത്രങ്ങളായും ഭാര്യമാരെ ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോകള്‍ പങ്കുവെച്ചിരിക്കുന്നത്.

'മദര്‍ലെസ് ഡോട്ട് കോം' എന്ന അശ്ലീല വെബ്‌സൈറ്റിലും ഇത്തരം ദൃശ്യങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഈ വെബ്‌സൈറ്റിലെ ഉപയോക്താവാണ് 'zzz' എന്ന ടെലഗ്രാം ഗ്രൂപ്പ് നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 'എക്‌സ്‌പോസിങ് എ ഗ്ലോബല്‍ റേപ് അക്കാദമി' എന്ന പേരില്‍ മാര്‍ച്ച് 26നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഉറങ്ങുന്നതിനിടെ പകര്‍ത്തുന്ന നഗ്ന ദൃശ്യങ്ങളും മറ്റും അടങ്ങുന്ന 20000ത്തിലധികം വീഡിയോകള്‍ ഈ വെബ്‌സൈറ്റില്‍ പങ്കുവെക്കപ്പെടുന്നുണ്ട്. പല വീഡിയോകള്‍ക്കും ലക്ഷക്കണക്കിന് വ്യൂ ആണുള്ളത്. 62 മില്യണ്‍ ആളുകളാണ് ഫെബ്രുവരിയില്‍ മാത്രം ഈ പ്ലാറ്റ്‌ഫോം സന്ദര്‍ശിച്ചത്. ഈ വെബ്‌സൈറ്റിലുള്ള ഉപയോക്താക്കള്‍ ലോകമെമ്പാടും 'സ്ലീപ്പിങ് ലിക്വിഡ്' വില്‍ക്കുകയും തങ്ങളുടെ പങ്കാളികളെ എങ്ങനെ മയക്ക് മരുന്ന് നല്‍കി മയക്കി കിടത്താമെന്നുള്ള വിവരങ്ങളും പങ്കുവെക്കുന്നുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

passedout, eyecheck എന്നീ ഹാഷ് ടാഗുകളായി വെബ്‌സൈറ്റിലെ കോണ്ടന്റുകള്‍ വേര്‍തിരിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഉറങ്ങുകയാണോ അതോ അബോധാവസ്ഥയിലാണോ എന്ന് കാണിച്ചു തരുന്ന വീഡിയോകളാണ് eyecheckല്‍ കാണിക്കുന്നത്. 50000ത്തിലധികം ആളുകളാണ് ഈ കാറ്റഗറിയിലെ വീഡിയോകള്‍ കാണുന്നത്. ഭാര്യമാര്‍ക്ക് ഒന്നും ഓര്‍മ വരാതിരിക്കാനും അനുഭവപ്പെടാതിരിക്കാനുമുള്ള മയക്കുമരുന്നുകളാണ് നല്‍കുന്നത്.

മയക്കുമരുന്ന് നല്‍കി ഭാര്യമാരെ പീഡിപ്പിക്കുന്ന വീഡിയോകള്‍ക്ക് 20 ഡോളര്‍ വരെ പണം ഈടാക്കുന്ന സംഭവങ്ങളും വെബ്‌സൈറ്റിലൂടെ സിഎന്‍എന്‍ വ്യക്തമാക്കുന്നുണ്ട്. മയക്കുമരുന്നുകളുടെ വില്‍പ്പനയും വെബ്‌സൈറ്റ് വഴി നടക്കുന്നുണ്ട്. ഡോക്ടര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് കൂടുതല്‍ ഉപയോക്താക്കള്‍ എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. അതിജീവിതമാരായ മൂന്ന് സ്ത്രീകളുമായി നടത്തിയ അഭിമുഖവും സിഎന്‍എന്‍ പങ്കുവെക്കുന്നുണ്ട്.

Content Highlights: CNN exposed website and telegram which teaching how to abuse wives or girlfriend

dot image
To advertise here,contact us
dot image