3500 സൈനികരുമായി US യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; 'ഇനിയും കുടൂതൽ സൈന്യത്തെ വിന്യസിപ്പിക്കും': US കമാൻഡ്

3500 അമേരിക്കൻ സൈനികരാണ് പശ്ചിമേഷ്യയിലെ സംഘർഷ ബാധിത പ്രദേശത്തെത്തിയത്

3500 സൈനികരുമായി US യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; 'ഇനിയും കുടൂതൽ സൈന്യത്തെ വിന്യസിപ്പിക്കും': US കമാൻഡ്
dot image

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ പശ്ചിമേഷ്യയിൽ വീണ്ടും സൈനിക ശക്തി ഉയർത്തി അമേരിക്ക. 3500 അമേരിക്കൻ സൈനികരാണ് പശ്ചിമേഷ്യയിലെ സംഘർഷ ബാധിത പ്രദേശത്തെത്തിയത്. യുഎസ് സൈനിക ശേഷിയുടെ പ്രധാന ഘടകമായ യുഎസ്എസ് ട്രിപ്പോലി ഏകദേശം 2,500 സൈനികരുമായി പശ്ചിമേഷ്യൻ തീരത്തെ ലക്ഷ്യമാക്കി നിലയുറപ്പിച്ചിട്ടുണ്ടെന്ന് യു എസ് കമാൻഡ് സ്ഥിരീകരിച്ചു. വ്യോമാക്രമണം ലക്ഷ്യമാക്കി പശ്ചിമേഷ്യയിൽ കൂടുതൽ സൈനികരെ വിന്യസിപ്പിക്കുകയാണ് അമേരിക്ക.

യുഎസ്എസ് ട്രിപ്പോലി അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പലാണ്. എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളെയും ഓസ്പ്രേകളയും വഹിക്കാൻ കഴിവുള്ള യുദ്ധക്കപ്പലാണിത്. കൂടാതെ യുഎസ്എസ് ബോക്സറും സാൻഡിയാ​ഗോയിൽ നിന്നുള്ള നാവിക യൂണിറ്റുകളും ഉടൻ തന്നെ സംഘർഷ മേഖലയിലെത്തുമെന്ന് യുഎസ് കമാൻഡ് വ്യക്തമാക്കി. യുഎസ് കമാൻഡിൻ്റെ എക്സ് പോസ്റ്റിലാണ് ഇറാനെതിരെയുള്ള യുദ്ധത്തിൽ അമേരിക്ക സൈനിക ശേഷി ശക്തിപ്പെടുത്തിയെന്ന കാര്യം അറിയിച്ചത്.

കരസേനയെ വിന്യസിക്കാതെ തന്നെ ഇറാനെ പരാജയപ്പെടുത്തുകയാണ് വാഷിംഗ്ടൺ ലക്ഷ്യമിടുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രസ്താവിച്ചു. അമേരിക്കയുടെ സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചിരുന്നു. ആക്രമണത്തിൽ കുറഞ്ഞത് 10 യുഎസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമായി. അതേസമയം, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ശത്രുക്കൾക്കെതിരെ ഇറാൻ്റെ ഉപരോധം തുടരുകയാണ്.

Content Highlights: Over 3,500 US troops land in Middle East as war intensifies

dot image
To advertise here,contact us
dot image