Sunita Williams retires; ഏറ്റവും കൂടുതൽ തവണ ബഹിരാകാശത്ത് നടന്ന വനിത; 27വർഷത്തെ ഔദ്യോഗിക ജീവിതത്തിന് വിരാമം

മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം ബഹിരാകാശത്ത് സുനിത ചെലവഴിച്ചു

Sunita Williams retires; ഏറ്റവും കൂടുതൽ തവണ ബഹിരാകാശത്ത് നടന്ന വനിത; 27വർഷത്തെ ഔദ്യോഗിക ജീവിതത്തിന് വിരാമം
dot image

വാഷിങ്ടണ്‍: ബഹിരാകാശ യാത്രിക സുനിതാ വില്യംസ് വിരമിച്ചു. 27 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്നാണ് സുനിത പടിയിറങ്ങുന്നത്. നാസയാണ് സുനിത വിരമിച്ച വിവരം അറിയിച്ചത്. ഡിസംബറില്‍ വിരമിച്ചെങ്കിലും ഇപ്പോഴാണ് നാസ സുനിതയുടെ വിരമിക്കല്‍ വിവരം പുറത്തറിയിച്ചത്.

മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം ബഹിരാകാശത്ത് സുനിത ചെലവഴിച്ചു. ഒരു നാസ ബഹിരാകാശ സഞ്ചാരി ബഹിരാകാശത്ത് ചെലവഴിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ സമയമാണിത്. 60 വയസായതിന് പിന്നാലെയാണ് സുനിത വിരമിച്ചത്. ഏറ്റവും കൂടുതല്‍ തവണ ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോര്‍ഡും സുനിത കരസ്ഥമാക്കി. ഒമ്പത് തവണകളിലായി 62 മണിക്കൂറാണ് സുനിത ബഹിരാകാശത്ത് നടന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27നാണ് സുനിത ഔദ്യോഗികമായി പടിയിറങ്ങിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒന്നിലധികം തവണ സഞ്ചരിച്ച് റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച സുനിത വില്യംസ് 1983-ല്‍ യുഎസ് നേവല്‍ അക്കാദമിയില്‍ ചേര്‍ന്നതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. നാവികസേനയില്‍ നിന്ന് ബഹിരാകാശയാത്രികയിലേക്കുള്ള മാറ്റം സുനിത വില്യംസിനെ ചരിത്രത്തിന്റെ ഭാഗമാക്കി. 1998ല്‍ നാസയില്‍ തെരഞ്ഞെടുക്കപ്പെട്ട സുനിത 2006-ലാണ് തന്റെ ആദ്യ ബഹിരാകാശ യാത്ര നടത്തിയത്.

Content Highlights: NASA astronaut Sunita Williams has retired after 27 years of distinguished service

dot image
To advertise here,contact us
dot image