'അമേരിക്ക നേരിടുന്നത് രാജ്യത്തിനകത്ത് നിന്നുള്ള യുദ്ധം,നഗരങ്ങളെ സൈനികർക്കുള്ള പരിശീലന കേന്ദ്രമാക്കണം'; ട്രംപ്

ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന നഗരങ്ങളില്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ നിര്‍ദേശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം

'അമേരിക്ക നേരിടുന്നത് രാജ്യത്തിനകത്ത് നിന്നുള്ള യുദ്ധം,നഗരങ്ങളെ സൈനികർക്കുള്ള പരിശീലന കേന്ദ്രമാക്കണം'; ട്രംപ്
dot image

വാഷിങ്ടണ്‍: അമേരിക്ക നേരിടുന്നത് രാജ്യത്തിനുള്ളില്‍ നിന്നുള്ള യുദ്ധമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. അമേരിക്കന്‍ നഗരങ്ങളെ സൈനികര്‍ക്കുള്ള പരിശീലന കേന്ദ്രങ്ങളായി ഉപയോഗിക്കണമെന്നും പ്രസംഗത്തിനിടെ ട്രംപ് വ്യക്തമാക്കി. ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന നഗരങ്ങളില്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ നിര്‍ദേശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം.

'നമ്മള്‍ ഓരോ കാര്യങ്ങളായി ശരിയാക്കാന്‍ പോവുകയാണ്. ഈ വേദിയിലിരിക്കുന്ന പലരും ഈ മാറ്റങ്ങളുടെ ഭാഗമാകും. ഇതും ഒരു യുദ്ധമാണ്, രാജ്യത്തിനകത്ത് നിന്നുള്ള യുദ്ധം.' ട്രംപ് പ്രസംഗത്തിനിടെ പറഞ്ഞു. കുറ്റകൃത്യങ്ങളും കുടിയേറ്റങ്ങളും തടയുന്നതിനും ഇതിനെതിരെ നടപടിയെടുക്കുന്നതിനുമായി ലോസ്ആഞ്ചല്‍സിലേക്കും വാഷിങ്ടണിലേക്കും സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ് ട്രംപ്. കൂടാതെ മെംഫിസിലേക്കും പോര്‍ട്ട്‌ലാന്‍ഡിലേക്കും സൈന്യത്തെ അയച്ചിരിക്കുകയാണ് ട്രംപ്. ഈ പ്രദേശങ്ങളെ യുദ്ധ മേഖല എന്ന് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. ചിക്കാഗോയിലും സൈന്യത്തെ വിന്യസിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഡെമോക്രാറ്റ് പാര്‍ട്ടിയുടെ മേയറാണ് ഈ നഗരങ്ങള്‍ ഭരിക്കുന്നത്.

തന്റെ ഭരണത്തിന് കീഴില്‍ യുഎസ് സൈന്യം ഒരു യോദ്ധാവിന്റെ ആവേശത്തെ പുനരുജ്ജീവിപ്പിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. 72 മിനിട്ട് നീണ്ടുനില്‍ക്കുന്നതായിരുന്നു ട്രംപിന്റെ പ്രസംഗം. സൈന്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ആഭ്യന്തര രാഷ്ട്രീയം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്ന മുന്‍ പ്രസിഡന്റുമാരില്‍ നിന്ന് വ്യത്യസ്തമായിരുന്നു ട്രംപിന്റെ പ്രസംഗം.

Content Highlight; Donald Trump meets military officers; says the US faces a war from within

dot image
To advertise here,contact us
dot image