
അറ്റ്‌ലാന്റ: എമോറി യൂണിവേഴ്‌സിറ്റി കാമ്പസിലെ വെടിവെപ്പില്‍ അക്രമിയും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. അക്രമിയുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. എമോറി സര്‍വകലാശാലയിലെ സെന്റര്‍ ഓഫര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ (സിഡിഎസ്) കവാടത്തിന് സമീപമായിരുന്നു വെടിവെപ്പ്. ആളപായം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അക്രമി വെടിയുതിര്‍ത്ത വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. പിന്നീടുണ്ടായ ഏറ്റമുട്ടലിലാണ് ഉദ്യോഗസ്ഥനും അക്രമിയും കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്റെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അതേസമയം കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ വലിയൊരു ത്യാഗമാണ് ചെയ്തതെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ കാഷ് പട്ടേല്‍ കുറിച്ചു. സുരക്ഷാ ഉദ്യോഗസ്ഥനെ സിഡിസിയും അനുസ്മരിച്ചു.
അക്രമിയുടെ കയ്യില്‍ രണ്ട് ഹാന്‍ഡ് ഗണ്ണുകളും ഒരു റൈഫിളും ഒരു ഷോട്ട്ഗണും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സര്‍ജിക്കല്‍ മാസ്‌ക് പോലെയുള്ള ഒരു മാസ്‌ക് ഇയാള്‍ ധരിച്ചിരുന്നതായും സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. അക്രമത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും അക്രമി ഒരു രോഗിയാണെന്നും കൊവിഡ് 19 വാക്‌സിനാണ് രോഗത്തിന് കാരണമെന്ന് കുറ്റപ്പെടുത്തിയിരുന്നുവെന്നും ഒരു നിയമപാലകനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ജീവനക്കാര്‍ക്ക് ഇനി ഭീഷണിയുണ്ടാകില്ലെന്ന് സിഡിസി എല്ലാവര്‍ക്കും സന്ദേശം അയച്ചിട്ടുണ്ട്. എന്നാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അറ്റ്‌ലാന്റയിലെ സിഡിസി കാമ്പസുകള്‍ പ്രവര്‍ത്തിക്കില്ലെന്നും സന്ദേശത്തില്‍ പറയുന്നു.
Content Highlights: Shooting at Emory University Gunman and security guard killed