'വൈകാരികമായി തകർത്തു, വെറും 'മീമാ'ക്കി മാറ്റി'; കോൾഡ്‌പ്ലേയ്‌ക്കെതിരെ നിയമനടപടിക്ക് അസ്ട്രോണമർ മുൻ സിഇഒ

അനുവാദമില്ലാതെയാണ് തന്റെ ദൃശ്യങ്ങൾ പകർത്തിയതെന്നും അത് ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിച്ചുകൊണ്ട് തന്നെ പരസ്യമായി അപമാനിച്ചുവെന്നും ആൻഡി പറഞ്ഞതായാണ് റിപ്പോർട്ടുകൾ

dot image

ബോസ്റ്റണ്‍: വൈകാരികമായി തകർത്തുവെന്നും സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നും ആരോപിച്ച് ലോകപ്രശസ്ത സംഗീതബാൻഡായ കോൾഡ്‌പ്ലേയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി യുഎസ് ടെക് കമ്പനിയായ അസ്‌ട്രോണമറിന്റെ മുൻ സിഇഒ ആൻഡി ബൈറൺ. കോൾഡ്‌പ്ലേയുടെ സംഗീതപരിപാടിക്കിടെ അന്ന് സിഇഒ ആയിരുന്ന ആൻഡി ബൈറണും കമ്പനിയിലെ എച്ച്ആർ വിഭാഗം മേധാവി ക്രിസ്റ്റിൻ കബോട്ടും ഒന്നിച്ചുള്ള ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു.

ഇതിന് പിന്നാലെ അസ്‌ട്രോണമർ ആൻഡിയെ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹം സിഇഒ സ്ഥാനം രാജിവെച്ചു. അനുവാദമില്ലാതെയാണ് തന്റെ ദൃശ്യങ്ങൾ പകർത്തിയതെന്നും അത് ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിച്ചുകൊണ്ട് തന്നെ പരസ്യമായി അപമാനിച്ചുവെന്നും ആൻഡി പറഞ്ഞതായാണ് റിപ്പോർട്ടുകൾ. തന്നെ വെറും 'മീമാ'ക്കി മാറ്റിയെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. കോൾഡ്‌പ്ലേയ്‌ക്കൊപ്പം പരിപാടിയുടെ സംഘാടകർക്കെതിരെയും ആൻഡി ബൈറൺ നിയമനടപടിയെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

അസ്‌ട്രോണമർ കമ്പനിയിലെ എച്ച്ആറിനൊപ്പം അടുത്തിടപഴകിക്കൊണ്ട് ആൻഡി ബൈറൺ കോൾഡ്‌പ്ലേയുടെ സംഗീതപരിപാടി കാണുന്ന വീഡിയോ വൈറലായിരുന്നു. ഇരുവരും പരസ്പരം ചേർത്തുപിടിച്ച് സംഗീതം ആസ്വദിക്കുന്ന ദൃശ്യം ലൈവ് വീഡിയോയിൽ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കുകയായിരുന്നു. ക്യാമറയിൽ തങ്ങൾ പതിഞ്ഞുവെന്ന് മനസിലായതോടെ ഇരുവരും ഒളിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

ഇരുവരെയും ലൈവ് വീഡിയോയിൽ കാണുമ്പോൾ സ്‌റ്റേജിലുണ്ടായിരുന്ന കോൾഡ്‌പ്ലേയുടെ ഗായകൻ ക്രിസ് മാർട്ടിൻ 'ഇവരെ രണ്ടുപേരെയും നോക്കൂ' എന്ന് പറയുന്നുണ്ടായിരുന്നു. ഇവർ ഒളിക്കാൻ ശ്രമിച്ചപ്പോൾ, 'അവർക്ക് നാണമായിരിക്കാം, അല്ലെങ്കിൽ മറ്റ് ബന്ധമുണ്ടായിരിക്കാം' എന്നും ക്രിസ് മാർട്ടിൻ പറയുന്നുണ്ട്.

വീഡിയോ വൈറലായതിനു പിന്നാലെ ആൻഡി ബൈറണിന്റെ ഭാര്യ മേഗൻ കെറിഗൻ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് ബൈറണിന്റെ പേര് നീക്കുകയും സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരുന്നു. മാസച്യുസിറ്റ്സിലെ പ്രശസ്തയായ വിദ്യാഭ്യാസ പ്രവർത്തകയാണ് മേഗൻ കെറിഗൻ.

Content Highlights: Ex-Astronomer CEO Andy Byron to sue Coldplay over viral kiss cam controversy

dot image
To advertise here,contact us
dot image