നെതന്യാഹുവിന്റെ മകൻ്റെ വിവാഹം മാറ്റിവെച്ചു; ഇറാൻ്റെ ആക്രമണം? ഗാസയിലെ ബന്ദി പ്രശ്നം? കാരണം തേടി ചർച്ച

നെതന്യാഹുവിന്റെ കുടുംബ പരിപാടികളില്‍ സമീപസമയങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്

dot image

ടെല്‍ അവീവ്: ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്റെ നാളെ നടക്കാനിരുന്ന വിവാഹം മാറ്റിവെച്ചു. നെതന്യാഹുവിന്റെ മകന്‍ അവ്‌നെര്‍ നെതന്യാഹുവും അമിത് യര്‍ദേനിയും തമ്മിലുള്ള വിവാഹമാണ് മാറ്റിവെച്ചത്. ദ ടൈസ് ഓഫ് ഇസ്രയേലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഇസ്രയേലി ബന്ദികള്‍ ഗാസയില്‍ തുടരുമ്പോഴും നെതന്യാഹു കുടുംബം വിവാഹാഘോഷങ്ങള്‍ നടത്തുന്നുവെന്ന വിവാദങ്ങള്‍ക്ക് പിന്നാലെയാണ് മാറ്റിവെച്ചതെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. വിവാഹവേദിയായ വടക്കന്‍ ടെല്‍ അവീവിലെ കിബ്ബുട്‌സ്‌യാകും വേദിക്ക് മുന്നില്‍ പ്രതിഷേധിക്കുമെന്ന് സര്‍ക്കാര്‍ വിരുദ്ധ സംഘടനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നെതന്യാഹുവിന്റെ കുടുംബ പരിപാടികളില്‍ സമീപസമയങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. ഏപ്രിലില്‍ വധുവിന്റെ വീട്ടില്‍ നടന്ന പരിപാടിയുടെ വേദിക്ക് പുറത്ത് നൂറുകണക്കിന് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ അണിനിരന്നിരുന്നു. സുരക്ഷാ ആശങ്കകള്‍ക്കിടയില്‍ വേദിയില്‍ നിന്ന് 109 യാര്‍ഡിനുള്ളിലെ റോഡുകള്‍ ബ്ലോക്ക് ചെയ്യുകയും കമ്പിവേലികള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസിന്റെ ഹെലികോപ്റ്ററുകള്‍ ഒഴികെ വേദിയുടെ 1.5 കിലോമീറ്ററിനുള്ളില്‍ വരുന്ന വ്യോമാതിര്‍ത്തികളും അടച്ചിട്ടുണ്ട്.

അതേസമയം കഴിഞ്ഞ രാത്രിയും പുലര്‍ച്ചെയുമായി നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ ഇറാന്‍ കനത്ത നാശനഷ്ടമാണ് വരുത്തിയത്. ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ ഇതുവരെ പത്ത് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 10 വയസ്സുള്ള ഒരു കുട്ടിയുമുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യ ഇസ്രയേലിലെ ബാത് യാം നഗരത്തില്‍ ഒരു കെട്ടിടം നേരിട്ടുള്ള ആക്രമണത്തില്‍ തകരുകയും ആറ് പേരോളം കൊല്ലപ്പെടുകയും ചെയ്തു.

Content Highlights: Benjamin Netanyahu s son wedding postponed Iran conflict

dot image
To advertise here,contact us
dot image