
ന്യൂഡൽഹി: നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് തടവുശിക്ഷ. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ബംഗ്ലാദേശ് കോടതിയാണ് മുഹമ്മദ് യൂനുസിന് ശിക്ഷ വിധിച്ചത്. ആറു മാസം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. മൂന്ന് ഗ്രാമീണ ടെലികോം ജീവനക്കാർക്കും തടവുശിക്ഷ വിധിച്ചിട്ടുണ്ട്.
രാമക്ഷേത്ര ഉദ്ഘാടനം; ഉദ്ധവ് താക്കറെയ്ക്ക് മറുപടിയുമായി മുഖ്യപൂജാരി സത്യേന്ദ്ര ദാസ്2006 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച പ്രൊഫസർ മുഹമ്മദ് യൂനുസ് ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനുമാണ്. പാവങ്ങൾക്ക് ജാമ്യവസ്തു ഇല്ലാതെ തന്നെ ചെറുകിട വായ്പകൾ നൽകി അതിലൂടെ അവരെ സാമ്പത്തിക സ്വയം പര്യാപ്തത നേടാൻ സഹായിക്കുന്ന ഒരു ധനകാര്യസ്ഥാപനമാണ് ഗ്രാമീൺ ബാങ്ക്.