യുഎസിൽ കൊടുങ്കാറ്റ്; കെന്റക്കിയിലും മിസൗറിയിലുമായി 25 പേർ കൊല്ലപ്പെട്ടു

മരണസംഖ്യ ഇനിയും ഉയരുമെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷിയർ മുന്നറിയിപ്പ് നൽകി

dot image

കെന്റക്കി: യുഎസിലെ മിഡ്‌വെസ്റ്റ്, സൗത്ത് മേഖലകളിൽ അർധരാത്രിയോടെ വീശിയടിച്ച ചുഴലിക്കാറ്റിൽ 25 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരുമെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷിയർ മുന്നറിയിപ്പ് നൽകി. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മിസൗറിയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി മേയർ കാര സ്‌പെൻസർ പറഞ്ഞു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. സെന്റിനൽ ക്രിസ്ത്യൻ പള്ളിയുടെ ഒരു ഭാഗം തകർന്നുവീണു. പള്ളി വളണ്ടിയർ ആയിരുന്ന പട്രീഷ്യ പെനെൽട്ടൺ എന്നയാൾ കൊല്ലപ്പെട്ടതായാണ് വിവരം.

സെന്റ് ലൂയിസിലെ ടൊർണാഡോയിൽ ഉച്ചയ്ക്ക് 2.30 നും 2.50 നും ഇടയിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതായി നാഷണൽ വെതർ സർവീസ് റിപ്പോർട്ട് ചെയ്തു.

നഗരത്തിലെ മൃഗശാലയും ചരിത്ര സ്മാരകങ്ങളും സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് പാർക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലൂടെ ചുഴലിക്കാറ്റ് കടന്നുപോയി. സെന്റ് ലൂയിസ് മൃഗശാലയ്ക്ക് ചില നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എല്ലാ മൃഗങ്ങളും സുരക്ഷിതരാണെന്നും സന്ദർശകർക്കോ ​​ജീവനക്കാർക്കോ പരിക്കുകൾ ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വക്താവ് ക്രിസ്റ്റി ചൈൽഡ്സ് സ്ഥിരീകരിച്ചു. ഗ്രേറ്റ് ലേക്സ് മേഖലയിലുടനീളം ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ചുഴലിക്കാറ്റിന് പുറമേ, വലിയ തോതിൽ ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു.

Content Highlights: Tornadoes and storms kill 25 across US

dot image
To advertise here,contact us
dot image