ജിമ്മില്‍ പോകാന്‍ വെറുപ്പാണോ? അതിന് കാരണം 'നിങ്ങള്‍' തന്നെയാണ്!

വ്യായാമം ആസ്വദിക്കുന്നത് നിങ്ങളുടെ വ്യക്തിത്വത്തിന് ചേരുന്ന വര്‍ക്ക്ഔട്ടുകള്‍ തെരഞ്ഞെടുക്കുന്നത് പോലെ സിമ്പിളാണത്രേ

dot image

ജിമ്മില്‍ പോകുന്ന ജിമ്മന്‍മാരുടെ പാഷന്‍ കണ്ട് നിങ്ങള്‍ക്ക് അത്ഭുതമാണോ അതോ പുച്ഛമാണോ.. ചിലര്‍ക്കെങ്കിലും വേറെ പണിയൊന്നുമില്ലേയെന്ന് തോന്നുന്ന കാര്യമാണ് ഈ ജിമ്മില്‍ പോക്ക്. പക്ഷേ അതിന് നല്ലവശങ്ങളുണ്ടെന്ന് കൂടിയൊന്ന് മനസിലാക്കണം. ജിമ്മില്‍ പോകുന്നില്ലെങ്കില്‍ പോകണ്ട. അതൊക്കെ ഒരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടമാണ്.. എന്ന് പറയുന്നവരുണ്ട്. അതെ വ്യക്തിപരം. അത് തന്നെയാണ് ഇപ്പോള്‍ യുകെയില്‍ നിന്നുള്ള ഗവേഷകരും പറയുന്നത്, നിങ്ങളുടെ വ്യക്തിത്വത്തിന് ചേരുന്ന വര്‍ക്ക്ഔട്ടുകള്‍ തെരഞ്ഞെടുത്താല്‍ വ്യായാമം ആസ്വദിക്കാന്‍ കഴിയുമത്രേ.

ഒരാളുടെ വ്യക്തിത്വവുമായ ബന്ധപ്പെട്ട സ്വഭാവങ്ങള്‍ അവര്‍ ഏത് തരം വര്‍ക്ക്ഔട്ടുകള്‍ തെരഞ്ഞെടുക്കുന്നു എന്നതിനെ നിര്‍ണയിക്കുന്നതില്‍ ഒരു പ്രധാനഘടകമാണത്രേ. ഫ്രണ്ടിയേഴ്‌സ് ഇന്‍ സൈക്കോളജി എന്ന ജേര്‍ണലില്‍ വന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ടൈംസ് ഒഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമാത്രമല്ല, ഒരാള്‍ എത്രത്തോളം വ്യായാമം ചെയ്യുന്നു അതില്‍ നിന്ന് എന്തൊക്കെ നേട്ടങ്ങളുണ്ടാക്കുന്നു എന്നിവയെല്ലാം ഈ വ്യക്തിത്വം ബാധിക്കും.

യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകര്‍ പറയുന്നത് മുതിര്‍ന്നവരില്‍ 31 ശതമാനവും ഒരാഴ്ച നടത്തേണ്ട ശാരീരിക വ്യായാമം (150 മിനിറ്റ്) പോലും ചെയ്യാന്‍ മെനക്കേടാറില്ലെന്നാണ്. ഒരാള്‍ കൃത്യതയോടെ ശാരീരിക വ്യായാമം ചെയ്ത് ആരോഗ്യവാനായി മാറാന്‍, അയാള്‍ക്ക് വേണ്ടി തയ്യാറാക്കേണ്ടതും നിര്‍ദേശിക്കേണ്ടതുമായ വര്‍ക്ക്ഔട്ടുകള്‍ക്കായി അവരുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ മനസിലാക്കേണ്ടത് ആവശ്യമാണെന്നാണ് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസര്‍ പോള്‍ ബര്‍ഗസ് അഭിപ്രായപ്പെടുന്നത്.

എട്ട് ആഴ്ച സമയത്തില്‍ രണ്ട് സംഘങ്ങളായി തിരിച്ച് 132പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഒരു സംഘം ഹോം വര്‍ക്ക്ഔട്ട് പ്ലാനില്‍ സ്ട്രഗ്ത്ത് ട്രയിനിംഗും സൈക്ലിംഗും പിന്തുടര്‍ന്നപ്പോള്‍ രണ്ടാമത്തെ വിഭാഗം സ്ട്രച്ചിംഗ് എക്‌സര്‍സൈസും സാധാരണ കാര്യങ്ങളുമായി മുന്നോട്ടുപോയി. പഠനത്തിന്റെ ഭാഗമായി ഓരോ വ്യക്തിയുടെയും അഞ്ച് സ്വഭാവങ്ങള്‍, അതായത് സഹകരണം, വിശ്വസ്തത, മറ്റുള്ളവരുമായി ഇടപെഴകി ഉണ്ടാകുന്ന മാറ്റങ്ങള്‍, ന്യൂറോട്ടിസിസം, സുതാര്യത എന്നിവ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
Content Highlights: Lets have a look why some people hate Gym

dot image
To advertise here,contact us
dot image