അമിതമായി വെള്ളം കുടിക്കുന്നത് അപകടകരം...പക്ഷെ പരിഹാരമുണ്ട്

മികച്ച ആരോഗ്യത്തിന് ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിര്‍ബന്ധമാണ് പക്ഷെ അമിതമാകരുത്

dot image

മികച്ച ആരോഗ്യത്തിന് ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിര്‍ബന്ധമാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കണമെങ്കില്‍ മതിയായ ജലാംശം ശരീരത്തിലുണ്ടാകണം. ശരീരത്തില്‍ ജലാംശം ഇല്ലാത്തത് മൂലം തലച്ചോറിനും കിഡ്‌നിക്കുമടക്കം ഗുരുതര രോഗങ്ങള്‍ ബാധിക്കുന്നതിന് കാരണമാകും.

പകല്‍ സമയങ്ങളില്‍ വെള്ളം കുടിക്കാന്‍ മറന്നു പോയാല്‍ പലരും ചെയ്യുന്ന ഒന്നാണ് രാത്രിയില്‍ അമിതമായി വെള്ളം കുടിക്കുന്നത്. എന്നാല്‍ ഈ പ്രവണത ശരീരത്തിലെ സോഡിയത്തിന്റെ അളവു കുറയാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് തലകറക്കം, ക്ഷീണം, തളര്‍ച്ച, മാനസിക വ്യക്തതയില്ലായ്മ പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും.

സ്ത്രീകള്‍ പ്രതിദിനം 11.5 കപ്പ് (2.7 ലിറ്റര്‍) വെള്ളവും പുരുഷന്മാര്‍ 15.5 കപ്പ് (3.7 ലിറ്റര്‍) വെള്ളവും കുടിക്കണമെന്നാണ് പൊതുവായ മാര്‍ഗനിര്‍ദേശം. എന്നാല്‍ പ്രായം, ശരീരഭാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ച് ആവശ്യമായ വെള്ളത്തിന്റെ അളവു മാറുകയും ചെയ്യാം.

എന്നാല്‍ വെള്ളത്തില്‍ നിന്ന് മാത്രമല്ല ശരീരത്തിന് ജലാംശ കിട്ടുന്നത്. ഭക്ഷണത്തില്‍ നിന്നും ജലാംശത്തെ ശരീരം ഉപയോഗപ്പെടുത്തുന്നുണ്ട്. പഴങ്ങളിലും പച്ചക്കറികളിലുമാണ് ജലാംശം ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്. കുക്കുമ്പര്‍, തക്കാളി, ലെറ്റൂസ്, മുന്തിരി, തണ്ണിമത്തന്‍, ഓറഞ്ച് എന്നിവ തെരഞ്ഞെടുക്കുന്നത് മികച്ചതാണ്. കൂടാതെ തൈര്, സൂപ്പുകള്‍, സ്മൂത്തി തുടങ്ങിയ ദ്രാവക ഭക്ഷണങ്ങളും മികച്ച തിരഞ്ഞെടുപ്പുകളാണ്.

Content Highlights: Drinking too much water is dangerous…but there is a solution

dot image
To advertise here,contact us
dot image