Top

പോകോ എക്സ് 3 പ്രോ പൊട്ടിത്തെറിച്ചു; ക്ഷമാപണവുമായി കമ്പനി

ഫോണിന്റെ ബാറ്ററിയുടെ ഭാഗം പൂർണമായും കത്തി നശിച്ച അവസ്ഥയിലാണ്.

7 Sep 2021 1:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോകോ എക്സ് 3 പ്രോ പൊട്ടിത്തെറിച്ചു; ക്ഷമാപണവുമായി കമ്പനി
X

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാനികളായ പോകോയുടെ പോകോ എക്സ്3 പ്രോ സ്മാർട്ട് പൊട്ടി തെറിച്ചു. ചാർജ് ചെയ്ത ശേഷം ചാർജറിൽ നിന്ന് വേർപെടുത്തിയപ്പോൾ പൊട്ടി തെറിച്ചതായാണ് ഉടമയായ യുവാവിന്റെ ആരോപണം. അമൻ ഭരദ്വാജ് (@Ammybhardwaj13) എന്ന ഉപയോക്താവാണ് തന്റെ പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ചെന്ന ആരോപണവുമായി ട്വിറ്ററിലെത്തിയത്.

ട്വീറ്റിനൊപ്പം പൊട്ടിത്തെറിച്ച പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോണിന്റെ ചിത്രങ്ങളും രണ്ട് മാസം മുമ്പ് ഫോണ്‍ വാങ്ങിയതിന്റെ ബില്ലും ചേർത്തിട്ടുണ്ട്. ഫോണിന്റെ ബാറ്ററിയുടെ ഭാഗം പൂർണമായും കത്തി നശിച്ച അവസ്ഥയിലാണ്. ഫോൺ വെച്ചിരുന്ന കട്ടിലിലെ പുതപ്പിന്റെ ചെറിയ ഭാഗവും പൊട്ടിത്തെറിയെ തുടർന്ന് കത്തിയിട്ടുണ്ട്. ആർക്കും പരിക്കില്ല. ഒരു തേർഡ് പാർട്ടി റീട്ടെയിൽ സ്റ്റോറിൽ നിന്നാണ് യുവാവ് ഫോണ്‍ വാങ്ങിയിരിക്കുന്നതെന്ന് ബില്ലിൽ നിന്നും വ്യക്തമാണ്. അത് അംഗീകൃത ഡീലർ ആണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ചിത്രമടക്കം ട്വിറ്ററിൽ പങ്കുവെയ്ക്കപ്പെട്ടതോടെ പോകോ ക്ഷമാപണവുമായി രംഗത്തെത്തി. അമൻ ഭരദ്വാജിന്റെ ട്വീറ്റിന് പോകോ ഇന്ത്യ സപ്പോർട്ട് റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രതികരണം വൈകിയതിൽ ക്ഷമാപണം ചോദിച്ച കമ്പനി ഉടൻതന്നെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും ട്വീറ്റിലൂടെ അറിയിച്ചു. അതേസമയം, ഇതിനകം ധാരാളം യൂണിറ്റുകൾ വിറ്റഴിഞ്ഞ മോഡല്‍ പൊട്ടി തെറിച്ചതായുള്ള വാർത്ത ആശങ്കയോടെയാണ് ടെക് ലോകം നോക്കി കാണുന്നത്.

പോകോയുടെ സ്മാർട്ട്ഫോണുകൾ പൊട്ടിത്തെറിക്കുന്ന വാർത്തകൾ ഇതാദ്യമായിട്ടല്ല പുറത്ത് വരുന്നത്. വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തകാലത്തായി നിരവധി പോകോ എക്സ്3 ഫോണുകൾ പൊട്ടിത്തെറിച്ച് ആളുകൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങള്‍ വാർത്തകളിലൂടെ പുറത്ത് വന്നിരുന്നു. ഈ സംഭവങ്ങളിൽ ഭൂരിഭാഗവും ഫോൺ ചാർജ് ചെയ്തപ്പോഴോ ചാർജ് ചെയ്ത ശേഷം ചാർജറിൽ നിന്നും എടുത്തപ്പോഴോ സംഭവിച്ചതാണ്. ഗെയിമിംഗ് സമയത്ത് പോകോ എഫ്3 ജിടിയിൽ അധിക ചൂട് ഉണ്ടാകുന്നതയുള്ള പരാതി ഉയർന്നപ്പോൾ പരിഹരിക്കാമെന്നായിരുന്നു കമ്പനിയുടെ പ്രതികരണം.

Next Story

Popular Stories