'കോണ്‍ടാക്റ്റ് സിങ്കിങ്'; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

'കോണ്‍ടാക്റ്റ് സിങ്കിങ്'; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

പുതിയ ഫീച്ചര്‍ ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ലഭ്യമായതായാണ് റിപ്പോര്‍ട്ട്
Published on

ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്കായി വാട്സ്ആപ്പ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലണെന്നും ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റുകള്‍ മികച്ച രീതിയില്‍ മാനേജ് ചെയ്യാന്‍ ഫീച്ചര്‍ സഹായിക്കുമെന്നും വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഫീച്ചര്‍ ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ലഭ്യമായതായാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ ഉടന്‍ സാധാരണ ഉപഭോക്താക്കൾക്കും ലഭ്യമാകും.

ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍ മറ്റൊരു അക്കൗണ്ടിലേക്ക് ചേര്‍ക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ഒന്നിലധികം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് പുതിയ ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് ഓഫീസിലേയും വ്യക്തിഗതമായ കോണ്‍ടാക്റ്റുകളും പ്രത്യേകം സൂക്ഷിക്കാനും സൗകര്യമുണ്ട്.

ഉപയോക്താക്കള്‍ കോണ്‍ടാക്റ്റ് 'സിങ്കിങ്' ഓഫ് ചെയ്താല്‍ പുതിയ വാട്സ്ആപ്പ് അപ്‌ഡേറ്റില്‍ മാനുവല്‍ സിങ്കിങ് ഓപ്ഷന്‍ ലഭ്യമാക്കും. ഇത് തെരഞ്ഞെടുക്കുന്ന കോണ്‍ടാക്റ്റുകള്‍ മാത്രം സിങ്ക് ചെയ്യാന്‍ സഹായിക്കും. മുഴുവന്‍ കോണ്‍ടാക്ട്സും ഉപയോക്താക്കള്‍ക്ക് അവരുടെ ലിങ്ക്ഡ് ഡിവൈസുകളില്‍ ലഭ്യമാകാന്‍ താല്‍പ്പര്യമില്ലെങ്കില്‍ സിങ്ക് ചെയ്ത കോണ്‍ടാക്റ്റുകള്‍ അണ്‍സിങ്ക് ചെയ്യാനും കഴിയും.

logo
Reporter Live
www.reporterlive.com