വിജയ്ക്ക് 275 കോടി, മമിതയ്ക്ക് എത്ര?; ജനനായകനിലെ അഭിനേതാക്കളുടെ പ്രതിഫലം ഇങ്ങനെ

സംവിധായകൻ എച്ച് വിനോദിന് 25 കോടി രൂപയും സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന് 13 കോടി രൂപയും ലഭിച്ചു

വിജയ്ക്ക് 275 കോടി, മമിതയ്ക്ക് എത്ര?; ജനനായകനിലെ അഭിനേതാക്കളുടെ പ്രതിഫലം ഇങ്ങനെ
dot image

ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുന്നതെങ്കിലും വിജയ്‍യുടെ അവസാന ചിത്രത്തെ കൊണ്ടാടുകയാണ് ആരാധകർ. ആദ്യ ദിനം ഇന്ത്യയിലെ സിനിമയുടെ നെറ്റ് കളക്ഷൻ 41 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ അഭിനേതാക്കൾക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്.

ചിത്രത്തിനായി നടൻ വിജയ്ക്ക് 220 കോടി മുതൽ 275 കോടി രൂപ വരെ പ്രതിഫലം ലഭിച്ചതായിട്ടാണ് റിപ്പോർട്ട്. ചിത്രത്തിലെ നായികാ പൂജ ഹെഗ്‌ഡെയ്ക്ക് 6 കോടിയാണ് ലഭിച്ചിരിക്കുന്നത്. പ്രധാന വില്ലനായി അഭിനയിക്കുന്ന ബോബി ഡിയോളിന് 5 കോടി മുതൽ 10 കോടി വരെയും പ്രകാശ് രാജിന് 5 കോടി രൂപയും പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. പ്രിയാമണിക്ക് 3 കോടി രൂപയും ഗൗതം വാസുദേവ് ​​മേനോന് 3 കോടിയും നരേൻ 2.5 കോടിയും ആണ് പ്രതിഫലമായി ലഭിച്ചത്. ചിത്രത്തിൽ വിജയ്‌ക്കൊപ്പം പ്രധാന വേഷത്തിൽ എത്തിയ മമിത ബൈജുവിന് 60 ലക്ഷം മുതൽ 2 കോടി രൂപ വരെ ആണ് ലഭിച്ചത്.

സംവിധായകൻ എച്ച് വിനോദിന് 25 കോടി രൂപയും സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന് 13 കോടി രൂപയും ലഭിച്ചു. സിനിമയുടെ തമിഴ് പതിപ്പാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിരിക്കുന്നത്. 36.50 കോടി രൂപയാൻ സിനിമ നേടിയിരിക്കുന്നത്. തെലുങ്ക് പതിപ്പ് 2.75 കോടി രൂപയും ഹിന്ദി പതിപ്പ് 1.75 കോടി രൂപ വീതവുമാണ് നേടിയിരിക്കുന്നത്. എല്ലാ ഭാഷകളിലുമായി ചിത്രത്തിന് ഇന്ത്യയിൽ 41.6 ശതമാനം ഒക്യുപൻസി ലഭിച്ചു. ഏറ്റവും മികച്ച പ്രതികരണം തമിഴ് പതിപ്പിനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

Content Highlights: The reported remuneration details of the Jana Nayakan cast have attracted attention ahead of the film's release. Vijay is said to have received ₹275 crore, while Mamitha Baiju reportedly earned ₹2 crore. The salary figures of other key actors have also become a major talking point among fans.

dot image
To advertise here,contact us
dot image