ശരീഅത്ത് വിരുദ്ധം, ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നു; അഫ്‌ഗാനിസ്ഥാനിൽ ചെസ് നിരോധിച്ച് താലിബാൻ

ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം ചെസ് ചൂതാട്ടത്തിന് വഴിയൊരുക്കുമെന്ന കാരണം പറഞ്ഞാണ് താലിബാന്‍ സര്‍ക്കാരിന്റെ നടപടി

dot image

അഫ്‌ഗാനിസ്ഥാനിൽ ചെസ് മത്സരത്തിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍. ഇസ്ലാമിക നിയമപ്രകാരം ചെസ് ചൂതാട്ടത്തിന് വഴിയൊരുക്കുമെന്ന കാരണം പറഞ്ഞാണ് താലിബാന്‍ സര്‍ക്കാരിന്റെ നടപടി. രാജ്യത്തെ മതനിയമപ്രകാരം ചൂതാട്ടം നിയമവിരുദ്ധമാണ്.

താലിബാനിലെ കായിക ഡയറക്ടറേറ്റാണ് ചെസ്സ് വിലക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അഫ്ഗാനിലെ കായിക മത്സരങ്ങള്‍ നിയന്ത്രിക്കുന്നത് കായിക ഡയറക്ടറേറ്റാണ്. ശരിഅത്ത് നിയമപ്രകാരം ചെസ്സ് ചൂതാട്ടത്തിനുള്ള മാർ​മായിട്ടാണ് കണക്കാക്കുന്നതെന്ന് താലിബാന്‍ വക്താവ് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കപ്പെടുന്നതുവരെ അഫ്ഗാനില്‍ അനിശ്ചിത കാലത്തേക്കായി ചെസ്സ് വിലക്കുന്നതായി വാക്താവ് അറിയിച്ചു.

അഫ്ഗാനില്‍ യാഥാസ്തിക ഇസ്‌ലാമിക ഭരണകൂടവുമായ താലിബാന്‍ സർക്കാരിൽ അധികാരത്തിലേറിയതിന് പിന്നാലെ ഒട്ടേറെ കായികഇനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ്(എംഎംഎ)പോലുള്ള ഫ്രീഫൈറ്റിങ് പ്രൊഫഷണല്‍ മത്സരങ്ങള്‍ രാജ്യത്ത് നിരോധിച്ചിരുന്നു. അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്.

Content Highlights: Taliban bans chess in Afghanistan, calls it against Sharia

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us