സംസ്ഥാന സീനിയർ പുരുഷ-വനിത വോളിബോൾ ചാമ്പ്യൻഷിപ്പ് മാനന്തവാടിയിൽ;റിപ്പോർട്ടർ ടിവി ടൈറ്റിൽ സ്പോൺസേഴ്സ്

ജനുവരി 1 മുതൽ 7വരെ മാനന്തവാടി താഴെയങ്ങാടിയിൽ നടക്കും

dot image

മാനന്തവാടി: വയനാടിന്റെ ഹൃദയസ്പന്ദനങ്ങൾക്കൊപ്പം തകർപ്പൻ സ്മാഷുകളുടെ ആവേശം തുടികൊട്ടി ഉയരുന്നു. സംസ്ഥാന സീനിയർ പുരുഷ-വനിത വോളിബോൾ ചാമ്പ്യൻഷിപ്പ് ജനുവരി 1 മുതൽ 7വരെ മാനന്തവാടി താഴെയങ്ങാടിയിൽ നടക്കും.

റിപ്പോർട്ടർ ടിവിയും വയനാട് ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്.

റിമാൽ ഗ്രൂപ്പ് ട്രോഫിക്ക് വേണ്ടിയും രാജേഷ് മണ്ണാപറമ്പിൽ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുമുള്ള സംസ്ഥാന സീനിയർ പുരുഷ വനിത വോളിബോൾ ചാമ്പ്യൻഷിപ്പിൽ എല്ലാ ജില്ലകളിൽ നിന്നും യോഗ്യത നേടിയ നിരവധി ടീമുകൾ പങ്കെടുക്കും.

dot image
To advertise here,contact us
dot image