പ്രണയ സാഫല്യം; റൊണാൾഡോയും ജോർജിനയും വിവാഹിതരായി

പത്ത് വർഷത്തെ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹം

പ്രണയ സാഫല്യം; റൊണാൾഡോയും ജോർജിനയും വിവാഹിതരായി
dot image

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരായി. പത്ത് വർഷത്തെ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഓഗസ്റ്റ് 11-ന് പോർച്ചുഗലിലെ കാസ്കൈസിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇവർ ഔദ്യോഗികമായി വിവാഹിതരായത്.

വെള്ള വസ്ത്രം ധരിച്ച് വിവാഹമോതിരങ്ങൾ പ്രദർശിപ്പിക്കുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ദമ്പതികൾ തങ്ങളുടെ വിവാഹവിവരം സ്ഥിരീകരിച്ചത്. 2025 ഓഗസ്റ്റ് 11-ന് ജോർജിന റോഡ്രിഗസ് തങ്ങളുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചതിന്റെ കൃത്യം ഒരു വർഷത്തിന് ശേഷമാണ് ഈ ചടങ്ങ് നടന്നിരിക്കുന്നത്. സെലിബ്രിറ്റി ആഘോഷങ്ങൾ ഒഴിവാക്കി തികച്ചും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിവാഹം നടത്തിയത്.

കഴിഞ്ഞ ഓഗസ്റ്റ് 8-ന് മദീരയിലെ ഫഞ്ചൽ കത്തീഡ്രലിൽ ഇരുവരും വിവാഹിതരാകുന്നുവെന്ന അഭ്യൂഹത്തെ തുടർന്ന് നൂറുകണക്കിന് ആരാധകർ അവിടെ തടിച്ചുകൂടിയിരുന്നു. എന്നാൽ അവിടെ മറ്റൊരു ദമ്പതികളുടെ വിവാഹമാണ് നടന്നത്. പിന്നീട് എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് ദമ്പതികൾ സ്വന്തം നിലയിൽ സ്വകാര്യ ചടങ്ങിലൂടെ വിവാഹിതരായത്.

content highlights: cristiano ronaldo and georgina rodriguez get married

dot image
To advertise here,contact us
dot image