വൊസീന്യ ഗോള്‍കീപ്പര്‍; കുബാര്‍സിയില്ല, മെസ്സിയും എംബാപ്പെയും മുന്നേറ്റത്തില്‍

ലോകകപ്പിലെ ഫിഫ ഇലവനെ പ്രഖ്യാപിച്ചു, ഇലവനില്‍ ഇടംപിടിച്ച് ഹാളണ്ടും റോഡ്രിയും

വൊസീന്യ ഗോള്‍കീപ്പര്‍; കുബാര്‍സിയില്ല, മെസ്സിയും എംബാപ്പെയും മുന്നേറ്റത്തില്‍
dot image

ഫുട്‌ബോള്‍ ലോകകപ്പിന് പിന്നാലെ ഡ്രീം ഇലവനെ പ്രഖ്യാപിച്ച് ഫിഫ. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്ത മികച്ച 11 പേരുടെ 'ടീം ഓഫ് ദി ടൂര്‍ണമെന്റ്' കഴിഞ്ഞദിവസം ഫിഫ പ്രഖ്യാപിച്ചു. ന്യൂ ജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് സ്‌പെയിന്‍ ലോക ചാമ്പ്യന്മാരായിരുന്നു.

കിരീടമണിഞ്ഞ സ്പാനിഷ് നിരയില്‍ നിന്ന് മൂന്ന് താരങ്ങള്‍ ഡ്രീം ടീമില്‍ ഇടംനേടിയപ്പോള്‍, മറ്റ് പ്രമുഖ രാജ്യങ്ങളിലെ പ്രകടനക്കാരായ താരങ്ങളും ആദ്യ ഇലവനില്‍ അണിനിരന്നു. ഇതിഹാസ താരം മെസ്സി ഇത്തവണയും ഫിഫയുടെ ടീമിലിടം പിടിച്ചു. എര്‍ലിങ് ഹാളണ്ട്, കിലിയന്‍ എംബാപ്പെ, സ്‌പെയിന്റെ റോഡ്രി, മാര്‍ക് കുക്കുറെയ എന്നിവരും ടീമിലുണ്ട്. അതേസമയം, അരങ്ങേറ്റക്കാരായ കേപ് വെര്‍ദെയുടെ വൊസീന്യയാണ് ഗോള്‍കീപ്പര്‍.

2026 ഫിഫ ലോകകപ്പ് ഡ്രീം

  • മുന്നേറ്റ താരങ്ങള്‍
    എര്‍ലിംഗ് ഹാളണ്ട് (നോര്‍വേ)
    ലയണല്‍ മെസ്സി (അര്‍ജന്റീന)
    കിലിയന്‍ എംബാപ്പെഫ്രാന്‍സ്)
  • മധ്യനിര താരങ്ങള്‍
    റോഡ്രി (സ്‌പെയിന്‍)
    ജൂഡ് ബെല്ലിംഗ്ഹാം (ഇംഗ്ലണ്ട്)
    മൈക്കല്‍ ഒലിസെ (ഫ്രാന്‍സ്)
  • പ്രതിരോധനിര താരങ്ങള്‍
    മാര്‍ക്ക് കുക്കുറെല്ല (സ്‌പെയിന്‍)
    ദയോത് ഉപാമെക്കാനോ (ഫ്രാന്‍സ്)
    ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് (അര്‍ജന്റീന)
    പെഡ്രോ പോറോ (സ്‌പെയിന്‍)
  • ഗോള്‍കീപ്പര്‍
    വൊസീന്യ (കേപ്പ് വെര്‍ദെ)

content highlights: Vozinha as Goalkeeper; No Cubarsí, Messi and Mbappé Lead the Attack

dot image
To advertise here,contact us
dot image