

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി. നോര്‍വേയ്ക്കെതിരായ നിര്‍ണ്ണായക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പ്രതിരോധ താരം ജാരെല്‍ ക്വാന്‍സയ്ക്ക് കളിക്കാനാവില്ല.
മെക്‌സിക്കോയ്ക്കെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് ഫിഫ ക്വാന്‍സയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍, സമാനമായ കുറ്റകൃത്യത്തിന് ചുവപ്പുകാര്‍ഡ് കണ്ട യുഎസ് താരം ഫൊളാരിന്‍ ബലോഗന് ഫിഫ ഇളവ് നല്‍കിയത് ചൂണ്ടിക്കാട്ടി ഇംഗ്ളീഷ് ഫുട്ബോൾ ഫെഡറേഷൻ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.
ജൂലായ് 12 ന് പുലർച്ചെ 2 :30 നാണ് ഇംഗ്ലണ്ട്-നോർവേ ക്വാർട്ടർ ഫൈനൽ പോരാട്ടം നടക്കുന്നത്.
content highlights: jarell quansah banned two matches england vs norway world cup